Ola to layoff staff | ഒല ചിലവ് ചുരുക്കുന്നു; 500 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് റിപോര്‍ട്

 


ന്യൂഡെല്‍ഹി: (www.kvartha.com) ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് കംപനിയായ ഒലയുടെ ചിലവ് ഗണ്യമായി കുറയ്ക്കുന്നതിനായി ഏകദേശം 400-500 ജീവനക്കാരെ പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് റിപോര്‍ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആശങ്കകള്‍ കാരണം പദ്ധതികള്‍ നടപ്പാക്കുന്നതിന് കാലതാമസം ഉണ്ടാകുന്നതിനാല്‍, ബെംഗ്‌ളുറു ആസ്ഥാനമായുള്ള സ്റ്റാര്‍ടപ് കംപനി കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് വിവരം.
                   
Ola to layoff staff | ഒല ചിലവ് ചുരുക്കുന്നു; 500 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് റിപോര്‍ട്

സെകന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില്‍പനയും 10 മിനിറ്റിനുള്ളില്‍ പലവ്യഞ്ജനം വീടുകളില്‍ എത്തിക്കുന്ന പദ്ധതിയും അടച്ചുപൂട്ടാന്‍ കംപനി തീരുമാനിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ നീക്കം. ഒല ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പനയും സേവന മേഖലയും വിപുലീകരിക്കുന്നതിനായി ഒല കാറുകളുടെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യയും ശേഷിയും കംപനി പുനര്‍നിര്‍മിച്ചിട്ടുണ്ട്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലും കാറിലും ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് യൂസ്ഡ് കാര്‍ഡ് ബിസിനസ് ഒല നിര്‍ത്തിവെച്ചത്. വ്യാപാരം ആരംഭിച്ച് എട്ട് മാസത്തിന് ശേഷമായിരുന്നു ഈ നടപടി. ഒല കഫേ, ഫുഡ് പാണ്ട, ഫുഡ്‌സ്, ഡാഷ് എന്നിവയും കംപനി നിര്‍ത്തലാക്കി.

കംപനിയില്‍ നിന്ന് പിരിച്ചുവിടേണ്ട ആളുകളുടെ ഒരു പട്ടിക തയ്യാറാക്കാന്‍ കഴിഞ്ഞയാഴ്ച പ്രധാന മാനേജര്‍മാരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് മണികണ്‍ട്രോള്‍ റിപോര്‍ട് ചെയ്തു. ഡാഷ് പോലുള്ള വലിയ പണച്ചെലവുള്ള ബിസിനസുകള്‍ പരിമിതപ്പെടുത്തുന്നതും തൊഴിലാളികളെ കുറയ്ക്കുന്നതും കൂടുതല്‍ പ്രവര്‍ത്തന സാധ്യത നല്‍കുകയും കംപനിക്ക് ഓഹരി വിപണിയില്‍ ഷെയറുകളും വ്യാപാരവും നടത്താന്‍ താല്‍പര്യമുണ്ടെങ്കില്‍ ലാഭകരമായ ബിസിനസിന് വഴിയൊരുക്കുമെന്നും റിപോര്‍ട് പറയുന്നു.

നിലവില്‍ 5000 ജീവനക്കാരാണ് ഒലയില്‍ ജോലി ചെയ്യുന്നത്. ജീവനക്കാരുടെ എണ്ണം കുറച്ച് ഏകീകൃത ടീമുകളിലും സാധ്യതകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ലാഭത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാനുമാണ് ഒല പദ്ധതിയിടുന്നത്. കംപനിയുടെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ബിസിനസ് അതിന്റെ എക്കാലത്തെയും മികച്ച ലാഭത്തിലാണുള്ളത്. ഇലക്ട്രിക് വെഹികിള്‍ യൂണിറ്റ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്തെ ഏറ്റവും വലിയ ഇവി സ്ഥാപനമായി മാറിയിരിക്കുകയുമാണ്

കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധിയില്‍ വരുമാനം 95 ശതമാനം ഇടിഞ്ഞതിനാല്‍ 2020 മെയ് മാസത്തില്‍ ഓല ടാക്സി, സാമ്പത്തിക സേവനങ്ങള്‍, ഭക്ഷണ ബിസിനസ് എന്നിവയില്‍ നിന്ന് 1,400 ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് മാസങ്ങളില്‍ വരുമാനം 500 കോടി രൂപ കടന്നതായി ഒല ഇലക്ട്രിക് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ഒരു ബില്യണ്‍ ഡോളര്‍ (7,800 കോടിയിലധികം രൂപ) വരുമാനമെന്ന ലക്ഷ്യത്തിലേക്കുള്ള പാതയിലാണ് കംപനിയെന്നാണ് റിപോര്‍ട്.

Keywords:  Latest-News, National, Top-Headlines, Report, Workers, Job, Business, Car, Vehicles, Ola, Ola to layoff staff, Ola likely to lay off up to 500 employees in cost cutting exercise.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia