കിറ്റെക്സില്‍ വീണ്ടും ഉദ്യോഗസ്ഥ പരിശോധന; പരാതിക്കാരന് പി ടി തോമസ് എം എല്‍ എ
Jul 27, 2021, 16:55 IST
കൊച്ചി: (www.kvartha.com 27.07.2021) കിഴക്കമ്പലത്ത് കിറ്റെക്സില്‍ വീണ്ടും ഉദ്യോഗസ്ഥ പരിശോധന. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ഭൂഗര്‍ഭ ജല അതോറിറ്റിയിലെ നാല് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ പരിശോധനയ്ക്കെത്തിയത്. ജില്ലാ വികസന സമിതി യോഗത്തില്‍ പി ടി തോമസ് എംഎല്‍എ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കിറ്റെക്സ് എംഡി സാബു എം ജേകെബ് പറഞ്ഞു.
'12 ാം തവണയാണ് സ്ഥാപനത്തില്‍ പരിശോധന നടക്കുന്നത്. വ്യവസായ ശാലകളില്‍ മിന്നല്‍ പരിശോധനയുണ്ടാവില്ലെന്ന് വ്യവസായ മന്ത്രി പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും പരിശോധന നടക്കുന്നതെന്ന് സാബു ആരോപിച്ചു. സംസ്ഥാന തലത്തില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം വ്യത്യസ്ത വകുപ്പുകളുടെ പരിശോധന ഏകജാലകത്തിലൂടെ ഏകോപിപ്പിക്കുമെന്നായിരുന്നു വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം.
എന്നാല്‍ സംസ്ഥാന ജല വിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂഗര്‍ഭ ജല അതോറിറ്റിയാണ് ചൊവ്വാഴ്ച മിന്നല്‍ പരിശോധന നടത്തിയത്. സര്കാരും മന്ത്രിമാരും എന്തെല്ലാം വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാലും അതൊന്നും നടപ്പിലാവില്ലെന്നതിന് ഉദാഹരണമാണ് ഈ പരിശോധന' എന്നും സാബു പറഞ്ഞു.
നേരത്തേ കിറ്റെക്സില്‍ തുടര്‍ച്ചയായി പരിശോധനകള്‍ നടന്നതോടെ, കേരളത്തില്‍ തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്ന 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി കമ്പനി ഉപേക്ഷിച്ചിരുന്നു. ഇത് ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചയായതോടെ തെലങ്കാന, മധ്യപ്രദേശ്, ആന്ധ്ര, കര്‍ണാടക, തമിഴ്നാട് ഉള്‍പെടെ ഒമ്പത് സംസ്ഥാനങ്ങള്‍ കിറ്റെക്സിനെ ക്ഷണിച്ചു രംഗത്തുവന്നിരുന്നു. ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും വ്യവസായസംരംഭം തുടങ്ങാന്‍ കിറ്റെക്സിനെ സമീപിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.
തുടര്‍ന്ന് തെലങ്കാനയില്‍ 1000 കോടിയുടെ നിക്ഷേപ പദ്ധതികള്‍ ആരംഭിക്കാന്‍ കിറ്റെക്സ് തീരുമാനിക്കുകയും ചെയ്തു.
Keywords: Official inspection again at Kitex, Kochi, News, Business, Business Man, Allegation, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.