കട്ടപ്പുറത്തായ കെ എസ് ആര്‍ ടി ബസുകളിലെ മത്സ്യവില്‍പന; പദ്ധതി അവസാനഘട്ടത്തിലെന്ന് മന്ത്രി; പ്രവര്‍ത്തനം ഷോപ്‌സ് ഓണ്‍ വീല്‍സ് മാതൃകയില്‍
Sep 23, 2021, 19:48 IST
തിരുവനന്തപുരം: (www.kvartha.com 23.09.2021) കട്ടപ്പുറത്തായ കെ എസ് ആര്‍ ടി ബസുകളിലെ മത്സ്യവില്‍പന പദ്ധതി അവസാനഘട്ടത്തിലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ഇതിന്റെ പ്രവര്‍ത്തനം ഷോപ്‌സ് ഓണ്‍ വീല്‍സ് മാതൃകയിലായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
കെഎസ്ആര്‍ടിസിയുടെ പഴയ ബസുകളില്‍ മത്സ്യം വില്‍ക്കാന്‍ ഫിഷറീസ് വകുപ്പ് തയാറാണെന്നും ഫിഷറീസ് വകുപ്പ് മന്ത്രിയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ ധാരണയിലെത്തിയതായും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മത്സ്യവുമായി ബസ് ഓടണമെന്ന ധാരണ തെറ്റാണ്. ഷോപ്‌സ് ഓണ്‍ വീല്‍സ് മാതൃകയിലായിരിക്കും പദ്ധതിയുടെ പ്രവര്‍ത്തനം. ഫിഷ് ഓണ്‍ വീല്‍സ് എന്ന രീതിയില്‍ പല പോയിന്റുകളിലും മത്സ്യവുമായി ബസുകള്‍ കിടക്കും.
കട്ടപ്പുറത്തുള്ള ബസുകളെ സീറ്റുകള്‍ അഴിച്ചുമാറ്റി പ്രത്യേകമായി മോഡിഫൈ ചെയ്താണ് ഇതിന് ഉപയോഗിക്കുക. ഇപ്പോള്‍ പഴയ ബസുകള്‍ മില്‍മ ബുതുകള്‍ പോലെ ഉപയോഗിക്കുന്നുണ്ട്. അതുപോലെ ഫിഷ് ബൂതുകളാണ് സര്‍കാര്‍ വിഭാവനം ചെയ്യുന്നത്.
മത്സ്യവില്‍പനയ്ക്കുള്ള പോയിന്റുകള്‍ ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് തീരുമാനിക്കുമെന്ന് പറഞ്ഞ മന്ത്രി തെരുവോരങ്ങളിലെ മത്സ്യ വില്‍പന നിരുത്സാഹപ്പെടുത്താനും മത്സ്യ വില്‍പനക്കാരായ സ്ത്രീകള്‍ ഉള്‍പെടെയുള്ളവരുടെ സൗകര്യത്തിന് പ്രധാന്യം നല്‍കികൊണ്ടുള്ള പദ്ധതിയാണ് ഇതെന്നും പറഞ്ഞു. മത്സ്യ വില്‍പനക്കാര്‍ക്ക് മത്സ്യം വിറ്റ് മടങ്ങാം. മഴയും വെയിലും കൊള്ളാതെ വില്‍ക്കാം, വാങ്ങുന്നവര്‍ക്കും ഈ പദ്ധതി ഏറെ സൗകര്യമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കെഎസ്ആര്‍ടിസി ബസുകള്‍ മാലിന്യനീക്കത്തിന് ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ യൂനിയനുകളുടെ എതിര്‍പ്പ് സര്‍കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. തദ്ദേശവകുപ്പ് മന്ത്രിയുമായി ഇക്കാര്യത്തില്‍ മന്ത്രി തലത്തില്‍ ചര്‍ച്ചയും നടന്നിരുന്നു.
ഇനി തദ്ദേശസ്വയംഭരണ വകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. അവര്‍ തയാറായാല്‍ കെഎസ്ആര്‍ടിസിക്ക് എതിര്‍പില്ലെന്നും തദ്ദേശവകുപ്പ് നിലപാട് അറിയിച്ചാല്‍ പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും ആന്റണി രാജു വ്യക്തമാക്കി.

പദ്ധതിയുടെ രൂപരേഖയുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ ഗതാഗതവകുപ്പും ഫിഷറീസും യോജിച്ച് പ്രവര്‍ത്തിക്കും. പദ്ധതിയുടെ ചെലവിനെ സംബന്ധിച്ച് ഇരുവകുപ്പുകളും തമ്മില്‍ ഉടന്‍ ധാരണയില്‍ എത്തുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മത്സ്യവുമായി ബസ് ഓടണമെന്ന ധാരണ തെറ്റാണ്. ഷോപ്‌സ് ഓണ്‍ വീല്‍സ് മാതൃകയിലായിരിക്കും പദ്ധതിയുടെ പ്രവര്‍ത്തനം. ഫിഷ് ഓണ്‍ വീല്‍സ് എന്ന രീതിയില്‍ പല പോയിന്റുകളിലും മത്സ്യവുമായി ബസുകള്‍ കിടക്കും.
കട്ടപ്പുറത്തുള്ള ബസുകളെ സീറ്റുകള്‍ അഴിച്ചുമാറ്റി പ്രത്യേകമായി മോഡിഫൈ ചെയ്താണ് ഇതിന് ഉപയോഗിക്കുക. ഇപ്പോള്‍ പഴയ ബസുകള്‍ മില്‍മ ബുതുകള്‍ പോലെ ഉപയോഗിക്കുന്നുണ്ട്. അതുപോലെ ഫിഷ് ബൂതുകളാണ് സര്‍കാര്‍ വിഭാവനം ചെയ്യുന്നത്.
മത്സ്യവില്‍പനയ്ക്കുള്ള പോയിന്റുകള്‍ ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് തീരുമാനിക്കുമെന്ന് പറഞ്ഞ മന്ത്രി തെരുവോരങ്ങളിലെ മത്സ്യ വില്‍പന നിരുത്സാഹപ്പെടുത്താനും മത്സ്യ വില്‍പനക്കാരായ സ്ത്രീകള്‍ ഉള്‍പെടെയുള്ളവരുടെ സൗകര്യത്തിന് പ്രധാന്യം നല്‍കികൊണ്ടുള്ള പദ്ധതിയാണ് ഇതെന്നും പറഞ്ഞു. മത്സ്യ വില്‍പനക്കാര്‍ക്ക് മത്സ്യം വിറ്റ് മടങ്ങാം. മഴയും വെയിലും കൊള്ളാതെ വില്‍ക്കാം, വാങ്ങുന്നവര്‍ക്കും ഈ പദ്ധതി ഏറെ സൗകര്യമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കെഎസ്ആര്‍ടിസി ബസുകള്‍ മാലിന്യനീക്കത്തിന് ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ യൂനിയനുകളുടെ എതിര്‍പ്പ് സര്‍കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. തദ്ദേശവകുപ്പ് മന്ത്രിയുമായി ഇക്കാര്യത്തില്‍ മന്ത്രി തലത്തില്‍ ചര്‍ച്ചയും നടന്നിരുന്നു.
ഇനി തദ്ദേശസ്വയംഭരണ വകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. അവര്‍ തയാറായാല്‍ കെഎസ്ആര്‍ടിസിക്ക് എതിര്‍പില്ലെന്നും തദ്ദേശവകുപ്പ് നിലപാട് അറിയിച്ചാല്‍ പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും ആന്റണി രാജു വ്യക്തമാക്കി.
Keywords: Now, transport min moots ‘fish on wheels’ for KSRTC, Thiruvananthapuram, News, Minister, KSRTC, Fishermen, Business, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.