ഇനി കെഎസ്ആര്‍ടിസിയും ഓടോ റിക്ഷ ഓടിക്കും!

 



തിരുവനന്തപുരം: (www.kvartha.com 14.10.2021) നഗരത്തില്‍ കെ എസ് ആര്‍ ടി സിയുടെ ഫീഡെര്‍ സെര്‍വീസ് തുടങ്ങുന്നതിനായി 30 ഇലക്ട്രിക് ഓടോ റിക്ഷകള്‍ കെ ടി ഡി എഫ് സി വഴി വാങ്ങി വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരക്കുള്ള സ്ഥലങ്ങളില്‍ നിന്ന് ബസ് സ്റ്റാന്‍ഡുകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനാണ് ഫീഡെര്‍ സെര്‍വീസുകള്‍ ഉപയോഗിക്കുക. 

രണ്ടാം ഘട്ടത്തില്‍ 500 ഇലക്ട്രിക് ഓടോ റിക്ഷകള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ വാങ്ങും. മൂന്നാം ഘട്ടത്തില്‍ ഇലക്ട്രിക് കാറുകളും ഓടോ റിക്ഷകളും പൊതുജനങ്ങളുടെയും സര്‍കാര്‍ വകുപ്പുകളുടെയും ഉപയോഗത്തിനായും വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു. 

ഇനി കെഎസ്ആര്‍ടിസിയും ഓടോ റിക്ഷ ഓടിക്കും!


തിരുവനന്തപുരം നഗരത്തിനായി 50 വൈദ്യുതി ബസുകള്‍ വാങ്ങും. ഇതിനായി 47.5 കോടി കിഫ്ബി വഴി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇരുചക്ര വാഹനം ഉപയോഗിച്ച് തൊഴിലുകളില്‍ ഏര്‍പെടുന്നവര്‍ക്കായി ഈ സാമ്പത്തിക വര്‍ഷം 10,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും 5000 ഇലക്ട്രിക് ഓടോ റിക്ഷയും വാങ്ങാന്‍ 200 കോടിയുടെ വായ്പാ പദ്ധതി ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് രൂപം നല്‍കിയിട്ടുണ്ട്.

Keywords:  News, Kerala, State, Thiruvananthapuram, Auto & Vehicles, Technology, Business, Finance, KSRTC, Minister, Now KSRTC will also run Auto Rickshaw
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia