സംസ്ഥാനത്ത് പവര്‍കട് ഉണ്ടാകില്ല; 6 മുതല്‍ 10 വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം കുറക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി
Mar 17, 2022, 13:52 IST
തിരുവനന്തപുരം: (www.kvartha.com 17.03.2022) സംസ്ഥാനത്ത് പവര്‍കട് ഏര്‍പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. വേനല്‍ കനക്കുന്നതിനനുസരിച്ച് സംസ്ഥാനത്ത് വൈദ്യുത ഉപഭോഗവും കൂടുകയാണ്. സര്‍വകാല റെകോര്‍ഡും ഭേതിച്ച് വൈദ്യുത ഉപപഭോഗം 89.64 ദശലക്ഷം യൂനിറ്റിലെത്തി. എങ്കിലും പവര്‍കട് ഏര്‍പെടുത്തേണ്ട സാഹചര്യമില്ല. വേനലിനെ നേരിടാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയതായി മന്ത്രി അറിയിച്ചു.
ഡാമുകളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12% അധിക വെള്ളമുണ്ട്. 6 മുതല്‍ പത്ത് വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം കുറക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
വേനല്‍ മഴ പെയ്യുന്നത് ആശ്വാസകരമാണ്. അത്തരം സമയങ്ങളില്‍ വൈദ്യുത ഉപഭോഗം കുറയുന്നതായി കാണുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ മഴ ലഭിച്ചാല്‍ അത് കൂടുതല്‍ ഗുണകരമാവും. ഹൈഡ്രല്‍ പ്രൊജക്റ്റിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പീക് അവറില്‍ 3000 മെഗാവാള്‍ടിന്റെ കുറവാണ് ഉള്ളത്. അതിനാല്‍ ഒരു വര്‍ഷം കൊണ്ട് തന്നെ 198 മെഗാവാള്‍ടിന്റെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ആസൂത്രണം ചെയ്യുന്നത്. പകല്‍ സമയങ്ങളില്‍ സോളാറടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടത്താമെന്നും രാത്രിയിലെ ഉപഭോഗം കുറച്ചാല്‍ പവര്‍കടിന്റെ ആവശ്യമുണ്ടാവില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.