SWISS-TOWER 24/07/2023

സെന്‍ട്രല്‍ വിസ്ത നിര്‍മാണ സ്ഥലത്ത് ഫോടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 13.05.2021) സെന്‍ട്രല്‍ വിസ്ത നിര്‍മാണ സ്ഥലത്ത് ഫോടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം. ഇന്ത്യ ഗേറ്റിന് സമീപത്തെ നിര്‍മാണ സ്ഥലത്താണ് ഫോടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
Aster mims 04/11/2022

കോവിഡ് മഹാമാരി രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്നതില്‍ പ്രതിപക്ഷ നേതാക്കള്‍ ഉള്‍പെടെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം ഏര്‍പെടുത്തിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. 

സെന്‍ട്രല്‍ വിസ്ത നിര്‍മാണ സ്ഥലത്ത് ഫോടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം


പ്രധാനമന്ത്രിയുടെ ഓഫിസ് ഉള്‍പെടെ രാഷ്ട്രപതി ഭവനില്‍നിന്ന് ഇന്ത്യ ഗേറ്റ് വരെയുള്ള രാജ്പത് വിപുലപ്പെടുത്തി പുതിയ പാര്‍ലമെന്റ് മന്ദിരവും കേന്ദ്ര സെക്രടറിയറ്റും നിര്‍മിച്ച് ഭരണസിരാകേന്ദ്രം നവീകരിക്കുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി. ഏകദേശം 20,000 കോടി രൂപ പദ്ധതിക്ക് ചെലവ് വരുന്ന പദ്ധതിയുടെ പാര്‍ലമെന്റ് മന്ദിരം 2022 ആഗസ്റ്റലും 11 മന്ദിരങ്ങള്‍ അടങ്ങുന്ന സമ്പൂര്‍ണ വിസ്ത പദ്ധതി 2024ലും പൂര്‍ത്തിയാക്കാനാണ് നീക്കം.

Keywords:  News, National, India, New Delhi, Photo, Video, Finance, Technology, Business, Prime Minister,  'No Photography' Signs At Central Vista Construction Site
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia