Nitin Gadkari | അടുത്ത വര്‍ഷം മുതല്‍ പെട്രോള്‍ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ ലഭിക്കുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ് കരി

 


ന്യൂഡെല്‍ഹി: (www.kvartha.com) അടുത്ത വര്‍ഷം മുതല്‍ പെട്രോള്‍ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ ലഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാനുള്ള നടപടി സര്‍കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ജൂണിലും മന്ത്രി സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഇലക്ട്രിക് കാറുകളുടെ മാത്രമല്ല, ബാറ്ററിയില്‍ ഓടുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ വിലയില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Nitin Gadkari | അടുത്ത വര്‍ഷം മുതല്‍ പെട്രോള്‍ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ ലഭിക്കുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ് കരി

നിലവില്‍ പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങള്‍ ലഭിക്കുന്ന അതേ വിലനിലവാരത്തില്‍ ഇവികളും വില്‍പനയ്‌ക്കെത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇറക്കുമതിക്കു പകരം, പണത്തിനൊത്ത മൂല്യം ഉറപ്പാക്കുന്നതും മലിനീകരണ വിമുക്തവുമായ പ്രാദേശിക നിര്‍മാണമാണ് കേന്ദ്ര സര്‍കാര്‍ നയമെന്നും അദ്ദേഹം വിശദീകരിച്ചു.

പെട്രോള്‍, ഡീസല്‍ വിലകള്‍ രാജ്യത്തു രൂക്ഷമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി നിലവിലെ സാഹചര്യം തന്നെ ഇതിന് ഉദാഹരണമാണെന്നും ചൂണ്ടിക്കാട്ടി. പരമ്പരാഗത ഇന്ധനങ്ങള്‍ക്കു പകരം ഹരിത ഹൈഡ്രജന്‍, വൈദ്യുതി, എഥനോള്‍, മെഥനോള്‍, ജൈവ ഡീസല്‍, ജൈവ ദ്രവീകൃത പ്രകൃതി വാതകം (LNG), ജൈവ സമര്‍ദിത പ്രകൃതി വാതകം (CNG) തുടങ്ങിയ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണു പരിഹാരമെന്നും സര്‍കാര്‍ ആ വഴിക്കാണു നീങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു.

Keywords: Nitin Gadkari: Electric Vehicles will become as affordable as petrol vehicles by next year, New Delhi, News, Technology, Business, Minister, Petrol, Vehicles, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia