ഗോശാല സമ്പദ്‌വ്യവസ്ഥ; ചാണകവും ഗോമൂത്രവും വ്യാവസായികാടിസ്ഥാനത്തില്‍ വില്‍ക്കാനൊരുങ്ങി നീതി ആയോഗ്
Jan 27, 2022, 12:12 IST
ന്യൂഡെല്‍ഹി: (www.kvartha.com 27.01.2022) ഗോശാല സമ്പദ്‌വ്യവസ്ഥ രൂപീകരിക്കാനൊരുങ്ങി നീതി ആയോഗ്. ചാണകവും ഗോമൂത്രവും വ്യാവസായികാടിസ്ഥാനത്തില്‍ വില്‍ക്കാനൊരുങ്ങുകയാണ് നീതി ആയോഗ്. ഇവയുടെ വില്‍പന പ്രോല്‍സാഹിപ്പിക്കാനായി ഇന്‍ഡ്യയിലും വിദേശരാജ്യങ്ങളിലും ഗോമൂത്രത്തിനും ചാണകത്തിനും വിപണി കണ്ടെത്തുകയാണ് നീതി ആയോഗിന്റെ ലക്ഷ്യം.
ഫാര്‍മസ്യൂടികല്‍, ഹെര്‍ബല്‍ ഉല്‍പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിന് ഗോമൂത്രം ആവശ്യമാണ്. ചാണകം ശ്മശാനങ്ങളില്‍ ഉപയോഗിക്കാം. ഇത്തരത്തില്‍ ഗോമൂത്രവും ചാണകവും വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനാണ് നീതി ആയോഗ് പ്രാമുഖ്യം നല്‍കുന്നത്.
ഇതിനായി നീതി ആയോഗ് അംഗം രമേഷ് ചാണ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം രാജ്യത്തെ വിവിധ ഗോശാലകള്‍ സന്ദര്‍ശിച്ച് അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി റിപോര്‍ട് തയാറാക്കിയെന്നാണ് വിവരം. ഈ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാവും നീതി ആയോഗ് ഗോശാല സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പദ്ധതി തയാറാക്കുക.
വൈകാതെ ഇതുസംബന്ധിച്ച റിപോര്‍ട് നീതി ആയോഗില്‍ സമര്‍പിക്കപ്പെടുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി തയാറാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.