രാജ്യത്ത് 5G ടെലികോം സേവനങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന് ബജെറ്റ് അവതരണത്തില്‍ ധനമന്ത്രി

 


ന്യൂഡെല്‍ഹി: (www.kvartha.com 01.02.2022) 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ സര്‍കാര്‍ 5G ടെലികോം സേവനങ്ങള്‍ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതിനുള്ള സ്‌പെക്ട്രം ലേലം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. 

രാജ്യത്തുടനീളമുള്ള മികച്ച ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിക്കും ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥയെ ഫലപ്രദമായി വികസിപ്പിക്കുന്നതിനുമായി 5G സേവനങ്ങളുടെ വ്യാപനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ധനമന്ത്രി ഊന്നിപ്പറഞ്ഞു.

രാജ്യത്ത് 5G ടെലികോം സേവനങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന് ബജെറ്റ് അവതരണത്തില്‍ ധനമന്ത്രി

കരുതല്‍ വില, ബാന്‍ഡ് പ്ലാന്‍, ബ്ലോക് വലുപ്പം, ലേലം ചെയ്യേണ്ട സ്പെക്ട്രത്തിന്റെ അളവ്, 526-698 മെഗാഹെര്‍ട്സിലെ ലേലത്തിന്റെ വ്യവസ്ഥകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇന്റര്‍നാഷനല്‍ മൊബൈല്‍ ടെലികമ്യൂണികേഷന്‍സ് (IMT)/ 5ജി യ്ക്കായി തിരിച്ചറിഞ്ഞ സ്പെക്ട്രത്തിന്റെ ലേലത്തിനായി ട്രായി തയാറെടുക്കുകയാണ്. 700 MHZ, 800 MHZ, 900 MHZ, 1800 MHZ, 2100 MHZ, 2300 MHZ, 2500 MHZ, 33003670 MHZ, 24.2528.5 GHZ എന്നിവയാണ് 5ജി ബാന്‍ഡുകള്‍.

2022ല്‍ ഇന്‍ഡ്യയില്‍ 5G ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുമെന്ന് ടെലികമ്യൂണികേഷന്‍സ് വകുപ്പ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള 13 നഗരങ്ങള്‍ക്ക് തുടക്കത്തില്‍ 5G ലഭിക്കുമെന്നാണ് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. അഹ് മദാബാദ്, ബെന്‍ഗ്ലൂര്‍, ചണ്ഡീഗഡ്, ചെന്നൈ, ഡെല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍കത, ലക്നൗ, മുംബൈ, പൂനെ എന്നിവയാണ് ഈ 13 നഗരങ്ങള്‍.

റിലയന്‍സ് ജിയോ, എയര്‍ടെല്‍, വി (വോഡഫോണ്‍ ഐഡിയ) തുടങ്ങിയ മൂന്ന് മുന്‍നിര ടെലികോം ഓപെറേറ്റര്‍മാരും ഇതിനോടകം തന്നെ ഈ നഗരങ്ങളില്‍ ട്രയല്‍ സൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

2018ല്‍ എട്ട് ഏജെന്‍സികളുമായി സഹകരിച്ച് ടെലികോം മന്ത്രാലയം തദ്ദേശീയ 5ജി ടെസ്റ്റ് ബെഡ് പ്രോജക്റ്റ് ആരംഭിച്ചിരുന്നു. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്‌നോളജി ബോംബെ, ഐ ഐ ടി ഡെല്‍ഹി, ഐഐടി ഹൈദരാബാദ്, ഐഐടി മദ്രാസ്, ഐഐടി കാണ്‍പൂര്‍, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് സയന്‍സ് (ഐഐഎസ്സി) ബെന്‍ഗ്ലൂര്‍, സൊസൈറ്റി ഫോര്‍ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് ആന്‍ഡ് റിസര്‍ച് , സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ വയര്‍ലെസ് ടെക്നോളജി എന്നിവയായിരുന്നു ഈ ഏജെന്‍സികള്‍.

Keywords: Nirmala Sitharaman announces 5G rollout: All you need to know about it, New Delhi, News, Technology, Business, Budget, Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia