മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗനിര്‍ദേശം; ഇനി ഇക്കാര്യങ്ങള്‍ നിര്‍ബന്ധം

 



തിരുവനന്തപുരം: (www.kvartha.com 11.08.2021) സംസ്ഥാനത്തെ മദ്യശാലകളില്‍നിന്ന് മദ്യം വാങ്ങാന്‍ ഇനി മുതല്‍ പുതിയ മാര്‍ഗനിര്‍ദേശം. ഒരു ഡോസ് വാക്‌സിനെടുത്തതിന്റെ രേഖയോ ആര്‍ ടി പി സി ആര്‍ സെര്‍ടിഫികറ്റോ ഉള്ളവര്‍ക്കു മാത്രമേ മദ്യം വാങ്ങാനാകൂ. ബുധനാഴ്ച മുതല്‍ ബിവറേജ് കോര്‍പറേഷന്റെ ഔട്‌ ലെറ്റുകളിലടക്കം ഈ നിബന്ധന നടപ്പാക്കിത്തുടങ്ങി.

മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗനിര്‍ദേശം; ഇനി ഇക്കാര്യങ്ങള്‍ നിര്‍ബന്ധം


എല്ലാ ഔട്‌ ലെറ്റുകള്‍ക്കും മുന്നില്‍ ഇതുസംബന്ധിച്ച നോടീസ് പതിക്കാനും ബിവറേജ് കോര്‍പറേഷന്‍ നിര്‍ദേശം നല്‍കി. മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മദ്യശാലകള്‍ക്കു മുന്നില്‍ കൂടുതല്‍ പൊലീസ് സാന്നിധ്യവും ഉണ്ടാകും. കടകള്‍ക്കുള്ള മാനദണ്ഡം മദ്യശാലകള്‍ക്കും ബാധകമാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍, രണ്ടാഴ്ചയ്ക്കു മുന്‍പ് ഒരു ഡോസെങ്കിലും എടുത്തവര്‍, 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ ടി പി സി ആര്‍ പരിശോധനയുടെ നെഗറ്റീവ് സെര്‍ടിഫികറ്റ് ഉള്ളവര്‍, ഒരു മാസം മുന്‍പ് കോവിഡ് വന്നുപോയതിന്റെ സെര്‍ടിഫികറ്റ് ഉള്ളവര്‍- എന്നിങ്ങനെയാണ് ബെവ്കോ നിയന്ത്രണം വിശദമാക്കുന്നത്. ഇതു പാലിക്കുന്നവര്‍ക്കു മാത്രമേ മദ്യശാലകളില്‍ പ്രവേശനം അനുവദിക്കൂ.

Keywords:  News, Kerala, State, Thiruvananthapuram, Liquor, Beverages Corporation, Business, Finance, Trending, High Court of Kerala, Vaccine, New guidelines for buying alcohol;  Vaccine, RTPCR  Document mandatory
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia