Nesto management's explanation | 'ഒരാള്‍ക്കെങ്കിലും ജോലി കൊടുക്കാന്‍ ഈ പറയുന്ന യൂനിയനുകള്‍ക്ക് സാധിക്കുമോ?'; നെസ്റ്റോ ഹൈപര്‍ മാര്‍കറ്റിന് മുന്നിലെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന സമരത്തില്‍ വിശദീകരണവുമായി മാനജ്മെന്റ്; 300 ലധികം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനം അടച്ചുപൂട്ടേണ്ടി വരുമെന്നും അധികൃതര്‍
Jul 4, 2022, 20:16 IST
കല്‍പറ്റ: (www.kvartha.com) പ്രമുഖ റീടെയ്ല്‍ ശൃംഖലയായ നെസ്റ്റോയുടെ വയനാട് കല്‍പറ്റയിലെ ഹൈപര്‍ മാര്‍കറ്റിന് മുന്നില്‍ ഭരണ - പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ നടത്തുന്ന സമരത്തിനെതിരെ മാനജ്മെന്റ്. വ്യവസായ സൗഹൃദപരമായ അന്തരീക്ഷം എന്ന് അവകാശപ്പെടുന്ന പ്രബുദ്ധ കേരളത്തില്‍ ഇതുപോലെയുള്ള ട്രേഡ് യൂനിയനുകള്‍ തീര്‍ത്തും ലജ്ജാവഹമായ പ്രസ്താവനകള്‍ ഉന്നയിച്ചു കൊണ്ടാണ് സമരം ആരംഭിച്ചു കൊണ്ടിരിക്കുന്നതെന്ന് മാനജ്മെന്റ് ഫേസ്ബുക് പോസ്റ്റില്‍ വിമര്‍ശിച്ചു.
വയനാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അനുവദിച്ച ലേബര്‍ കാര്‍ഡുള്ള തങ്ങളുടെ നാല് തൊഴിലാളികള്‍ കയറ്റിറക്കു നടത്തുന്നത് ഹൈകോടതി അംഗീകരിച്ചിട്ടുളളതാണെന്നും അത് അനുവദിക്കാതെ സമരം ചെയ്യന്നത് ആ വിധിയെ ലംഘിക്കുന്നതിനു തുല്യമാണെന്നും മാനജ്മെന്റ് പറയുന്നു. 'കല്‍പറ്റ പൊലീസിന്റെ സഹായത്തോട് കൂടിയാണ് ഇപ്പോള്‍ ഞങ്ങള്‍ ചരക്കിറക്കുന്നത്. എന്നാല്‍ ഇപ്പോഴും ഓരോ വാഹനം വരുമ്പോഴും അവര്‍ തടയുന്നത് തുടരുകയും തുടര്‍ന്ന് പൊലീസിനെ വിളിച്ചു വരുത്തി ചരക്കിറക്കുന്ന സ്ഥിതി തുടരുന്നു', അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഒരാള്‍ക്കെങ്കിലും ജോലി കൊടുക്കാന്‍ ഈ പറയുന്ന തൊഴിലാളി യൂനിയനുകള്‍ക്ക് സാധിക്കുമോയെന്ന് ചോദിച്ച മാനജ്മെന്റ് ഇനിയും ഇങ്ങനെ മുന്നോട്ട് പോയാല്‍ 300 ലധികം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനം അടച്ചുപൂട്ടേണ്ടി വരുമെന്നും വ്യക്തമാക്കി.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
Keywords: Latest-News, Kerala, Top-Headlines, Protest, Strike, Workers, Job, Wayanad, Business, Retail Shop, Labours, Facebook Post, Nesto, Nesto management's explanation on the strike by labor unions.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.