താരജോഡികളെയെല്ലാം പിന്തള്ളി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ഇന്‍ഡ്യയിലെ അതിശക്തരായ ദമ്പതികളുടെ പട്ടികയില്‍ ഒന്നാമത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com 10.12.2021) ഇന്‍ഡ്യയിലെ അതിശക്തരായ ദമ്പതികളായി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. സെലിബ്രിറ്റികളായ നിരവധി താരജോഡികളെയെല്ലാം പിന്തള്ളിയാണ് ഇന്‍ഡ്യന്‍ ശതകോടീശ്വരനും ഭാര്യയും ഒന്നാം സ്ഥാനത്തെത്തിയത്.

ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഹ്യൂമന്‍ ബ്രാന്‍ഡ്സ് നടത്തിയ ഈ വര്‍ഷത്തെ അതിശക്തരായ ദമ്പതികളുടെ റാങ്കിങ്ങിലാണ് മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ഒന്നാം സ്ഥാനത്തെത്തിയത്. വ്യാഴാഴ്ചയാണ് ഈ പട്ടിക പുറത്തുവിട്ടതാണ്. രാജ്യത്തെമ്പാടുമുള്ള 25 നും 40 നും ഇടയില്‍ പ്രായമുള്ള 1362 പേരില്‍ നിന്നായാണ് പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവരശേഖരണം നടത്തിയത്. 
Aster mims 04/11/2022

താരജോഡികളെയെല്ലാം പിന്തള്ളി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ഇന്‍ഡ്യയിലെ അതിശക്തരായ ദമ്പതികളുടെ പട്ടികയില്‍ ഒന്നാമത്


2019ല്‍ ദീപിക പദുകോണ്‍ - രണ്‍വീര്‍ സിങ്, വിരാട് കോലി - അനുഷ്‌ക ശര്‍മ ദമ്പതികളുമായിരുന്നു പട്ടികയില്‍ മുന്നിലെത്തിയത്. കോവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളെ തുടര്‍ന്ന് 2020ല്‍ സര്‍വേ നടത്തിനായില്ല. ഇക്കുറി സര്‍വേ നടത്തിയപ്പോള്‍ ബിസിനസ് രംഗത്തുള്ള പ്രമുഖരെ കൂടി ഉള്‍പെടുത്തുകയായിരുന്നു. 

പട്ടികയില്‍ ഒന്‍പതാമതാണ് കത്രീന കെയ്ഫും വികി കൗശലും. ഒന്നാമതെത്തിയ മുകേഷ് അംബാനിക്കും നിതയ്ക്കും 94 ശതമാനം സ്‌കോര്‍ കിട്ടി. ദീപിക പദുകോണ്‍ - രണ്‍വീര്‍ സിങ് ദ്വയം 86 ശതമാനം സ്‌കോറോടെ പട്ടികയില്‍ രണ്ടാമതാണ്.

വിരാട് കോലിയും അനുഷ്‌കയും 79 ശതമാനം സ്‌കോറോടെ മൂന്നാം സ്ഥാനത്താണ്. രണ്‍ബീര്‍-അലിയ ഭട്ട് എന്നിവരാണ് നാലാമത്. അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും അഞ്ചാമതാണ്. ശാരൂഖ് ഖാനും ഗൗരി ഖാനുമാണ് ആറാമത്. സെയ്ഫ് അലി ഖാനും കരീന കപൂറുമാണ് ഏഴാമത്.

Keywords:  News, National, India, Mumbai, Business, Business Man, Report, Mukesh and Nita Ambani top IIHB’s Power Couples Survey
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia