Mukesh Ambani | മുകേഷ് അംബാനി സലൂൺ ബിസിനസിലേക്ക്? പുറത്തുവരുന്ന വിവരങ്ങൾ ഇങ്ങനെ
Nov 4, 2022, 13:18 IST
മുംബൈ: (www.kvartha.com) മുകേഷ് അംബാനിയുടെ റിലയൻസ് റീടെയിൽ സലൂൺ ബിസിനസിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണെന്ന് റിപോർട്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാചുറൽസ് സലൂൺ ആൻഡ് സ്പായുടെ 49 ശതമാനം ഓഹരികൾ വാങ്ങാൻ റിലയൻസ് ചർചകൾ നടത്തിവരികയാണെന്ന് ഇകണോമിക് ടൈംസ് റിപോർട് ചെയ്തു. റിലയൻസ് റീടെയിൽ 49 ശതമാനം ഓഹരികൾ ഏറ്റെടുത്ത് സംയുക്ത സംരംഭം രൂപീകരിക്കുമെന്നാണ് വിവരം.
നാചുറൽസ് സലൂൺ ആൻഡ് സ്പായ്ക്ക് രാജ്യത്ത് 700 ഓളം ഔട് ലെറ്റുകൾ ഉണ്ടെന്നും ഇത് നാലോ അഞ്ചോ മടങ്ങ് വർധിപ്പിക്കാൻ റിലയൻസ് ആഗ്രഹിക്കുന്നുവെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപോർട് പറയുന്നു. ചർചകൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. നിലവിൽ ഹിന്ദുസ്താൻ യുനിലിവറിന്റെ ലാക്മെ ബ്രാൻഡ്, എൻറിക്വെ എന്നിവയുൾപെടെയുള്ള പ്രാദേശിക ബ്രാൻഡുകളുമായി കംപനി മത്സരിക്കുന്നുണ്ട്.
ഏകദേശം 6.5 ദശലക്ഷം ആളുകൾ ജോലി ചെയ്യുന്ന ബ്യൂടി പാർലറുകളും ബാർബർ ഷോപുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് 20,000 കോടി ബിസിനസ് ഈ മേഖലയിൽ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ്-19 മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച മേഖകളിൽ ഒന്നുകൂടിയാണ് ഇത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.