Bizarre | വൈദ്യുതി ബില്‍ കണ്ട് കണ്ണുതള്ളി ഗൃഹനാഥന്‍; ഉപഭോക്താവിന് ലഭിച്ചത് ആയിരവും പതിനായിരവുമൊന്നുമല്ല, 3,419 കോടി!

 




ഗ്വാളിയര്‍: (www.kvartha.com) വൈദ്യുതി ബില്‍ കണ്ട് 'ഷോകേറ്റ്' ഗൃഹനാഥന്‍ ആശുപത്രിയില്‍. മധ്യപ്രദേശിലെ ഗ്വാളിയറില്‍ ശിവ് വിഹാര്‍ കോളനിയിലാണ് ഞെട്ടിക്കുന്ന കറന്റ് ബില്‍ ഉപഭോക്താവിന് സര്‍കാരിന്റെ വൈദ്യുതി വകുപ്പ് നല്‍കിയത്. 3,419 കോടിയായിരുന്നു വൈദ്യുതി ചാര്‍ജ്. 

പ്രിയങ്ക ഗുപ്ത എന്ന സ്ത്രീയുടെ ഭര്‍ത്താവിന്റെ അച്ഛനാണ് വൈദ്യുതി ബില്‍ കണ്ട് കണ്ണുതള്ളിയത്. ഭീമമായ കറന്റ് ബില്‍ കണ്ടതോടെ പ്രിയങ്കയുടെ ഭര്‍തൃപിതാവ് കുഴഞ്ഞുവീഴുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തു.

'ജൂലൈ മാസത്തെ ബില്‍ ആണ് കിട്ടിയത്. വലിയ ബില്‍ കണ്ടതോടെ അച്ഛന് വയ്യാതായി. അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നു'- പ്രിയങ്കയുടെ ഭര്‍ത്താവ് സഞ്ജീവ് കങ്കണെ പറഞ്ഞു. 

Bizarre | വൈദ്യുതി ബില്‍ കണ്ട് കണ്ണുതള്ളി ഗൃഹനാഥന്‍; ഉപഭോക്താവിന് ലഭിച്ചത് ആയിരവും പതിനായിരവുമൊന്നുമല്ല, 3,419 കോടി!


സംഭവം വാര്‍ത്തയായതോടെ തിരുത്തല്‍ നടപടിയുമായി മധ്യപ്രദേശ് മധ്യക്ഷേത്ര വിദ്യുത് വിത്രാന്‍ കംപനി (എംപിഎംകെവിവിസി) രംഗത്തെത്തി. ബില്ലിലെ തുക മാറിയത് 'മാനുഷിക പിഴവ്' ആണെന്നും 1,300 രൂപയുടെ ശരിയായ ബില്‍ ഗുപ്ത കുടുംബത്തിനു കൈമാറിയെന്നും ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്നും എംപിഎംകെവിവിസി ജനറല്‍ മാനേജര്‍ നിതിന്‍ മാന്‍ഗ്‌ലിക് അറിയിച്ചു.

വിഷയത്തില്‍ തെറ്റു തിരുത്തിയെന്നും ഉത്തരവാദപ്പെട്ട ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്നും ഊര്‍ജമന്ത്രി പ്രദ്യുമന്‍ സിങ് തോമറും മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.

Keywords:  News,National,India,Madya Pradesh,hospital,Treatment,Electricity,Business, Finance, MP Man Receives Rs 3,419 Cr Electricity Bill, Falls Sick Seeing Huge Figure
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia