അമ്മാവനായതില്‍ മതിമറന്ന് യുവാവ്; നാട്ടുകാര്‍ക്ക് 'ഫ്രീ പെട്രോള്‍' നല്‍കി ആഘോഷം

 



ഭോപാല്‍: (www.kvartha.com 15.10.2021) അമ്മാവനായതില്‍ മതി മറന്ന് യുവാവ്. സഹോദരിക്ക് കുഞ്ഞ് പിറന്ന സന്തോഷത്തില്‍ നാട്ടുകാര്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കിയാണ് പെട്രോള്‍ പമ്പ് ഉടമ കൂടിയായ യുവാവ്
ആഘോഷിച്ചത്. 

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുത്തനെ ഉയരുമ്പോഴാണ്, മധ്യപ്രദേശിലെ ബെതൂല്‍ ജില്ലയില്‍ ഈ വേറിട്ട ആനന്ദപ്രകടനം നടന്നത്. ഒക്ടോബര്‍ ഒന്‍പതിനാണ് ദീപക് സിനാനിയുടെ സഹോദരി ശിഖ പോര്‍വാള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

തന്റെ സന്തോഷമാണ് ഈ ഓഫെറിലൂടെ പങ്കുവയ്ക്കുന്നത്. പമ്പില്‍ എത്തുന്നവര്‍ എന്ത് ചിന്തിക്കും എന്ന് കരുതുന്നില്ല. വിഗലാംഗയായ സഹോദരിക്ക് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു കുട്ടിപിറക്കുന്നത്. ആ സന്തോഷമാണ് താന്‍ പങ്കുവയ്ക്കുന്നത് എന്ന് ദീപക് പറയുന്നു. 
അമ്മാവനായതില്‍ മതിമറന്ന് യുവാവ്; നാട്ടുകാര്‍ക്ക് 'ഫ്രീ പെട്രോള്‍' നല്‍കി ആഘോഷം


പെട്രോള്‍ പമ്പ് കഴിഞ്ഞ മാര്‍ചിലാണ് തുറന്നത്, അന്ന് മുതല്‍ എന്റെ ഉപയോക്താക്കള്‍ക്ക് എന്തെങ്കിലും സമ്മാനം നല്‍കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നവരാത്രിയും, സഹോദരിയുടെ കുട്ടിയുടെ ജനനവും ഒന്നിച്ചായതോടെ ഇതാണ് നല്ല സമയം എന്ന് കണക്കുകൂട്ടി, ദീപക് ഇന്‍ഡ്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഇത് വിലകുറഞ്ഞ പരസ്യതന്ത്രമായി ജനങ്ങള്‍ എടുക്കുമോ എന്നതില്‍ ആശങ്കയൊന്നും ഇല്ലെന്നും ഇദ്ദേഹം പറയുന്നു. അഷ്ടമി, നവമി, ദസറ ദിനങ്ങളായ ഒക്ടോബര്‍ 13, 14, 15 ദിവസങ്ങളിലാണ് ഈ ഓഫെര്‍ ദീപകിന്റെ പമ്പില്‍ നല്‍കുന്നത്. ഒരോ ഉപയോക്താവും അടിക്കുന്ന പെട്രോളിന്റെ 10 മുതല്‍ 15 ശതമാനം കൂടുതലാണ് പെട്രോള്‍ സൗജന്യമായി അടിച്ചുനല്‍കിയാണ് ദീപക് ശ്രദ്ധേയനായത്.

ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ പെട്രോള്‍ അടിക്കാന്‍ എത്തുന്ന രാവിലെ ഒന്‍പത് മണി മുതല്‍ 11 വരെയും, വൈകിട്ട് അഞ്ച് മുതല്‍ ഏഴ് മണിവരെയുമാണ് ഈ ഫ്രീ പെട്രോള്‍ ലഭിക്കുകയുള്ളൂവെന്നും ദീപക് പറയുന്നു. 100 രൂപയ്ക്ക് പെട്രോള്‍ വാങ്ങുന്നവര്‍ക്ക് 5 ശതമാനം കൂടുതല്‍ പെട്രോളും, 200-500 വരെ രൂപയ്ക്ക് പെട്രോള്‍ അടിക്കുന്നവര്‍ക്ക് 10 ശതമാനം അധിക സൗജന്യ പെട്രോളും, അതില്‍ കൂടുതല്‍ രൂപയ്ക്ക് അടിക്കുന്നവര്‍ക്ക് 15 ശതമാനം സൗജന്യവുമാണ് നല്‍കുന്നത്.

Keywords:  News, National, India, Bhoppal, Petrol, Petrol Price, Youth, New Born Child, Brother, Finance, Business, MP man distributes free petrol to celebrate birth of girl child in his family
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia