ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിന്‍ഡര്‍ ബുകിംഗ് വ്യവസ്ഥ പരിഷ്കരിക്കുന്നു
Mar 4, 2021, 12:04 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 04.03.2021) ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിന്‍ഡര്‍ ബുകിംഗ് വ്യവസ്ഥ പരിഷ്കരിക്കുന്നു. പുതിയ വ്യവസ്ഥ അനുസരിച്ച് ഗ്യാസ് സിലിന്‍ഡര്‍ ഒരേസമയം മൂന്ന് ഏജന്‍സികളില്‍ നിന്ന് ബുക് ചെയ്യാം. ആദ്യം സിലിന്‍ഡര്‍ എത്തിക്കുന്ന ഏജന്‍സിയില്‍ നിന്ന് ഉപഭോക്താവിന് സിലിന്‍ഡര്‍ സ്വീകരിക്കാം.
ഉപഭോക്താവില്‍ നിന്ന് സെര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നും വ്യവസ്ഥയുണ്ട്. ഏജന്‍സികള്‍ക്കാണ് സൗജന്യമായി ഗ്യാസ് സിലിന്‍ഡര്‍ വീടുകളില്‍ എത്തിക്കാനുള്ള ഉത്തരവാദിത്തം. സിലിന്‍ഡറിന് ശരിയായ തൂക്കമുണ്ടോയെന്ന് ഉപഭോക്താവിനെ ബോധ്യപ്പെടുത്തണം. ഉജ്വല സ്കീമില്‍ ഒരു കോടി പുതിയ ഗ്യാസ് കണക്ഷന് അനുവദിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

