കോവിഡ് പിടിച്ചുകുലുക്കിയിട്ടും വിപണിക്ക് കോട്ടം തട്ടിയില്ല: ഇന്‍ഡ്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതി 75 ശതമാനം വര്‍ധിച്ചു; നടപ്പ് സാമ്പത്തിക വര്‍ഷം 43,500 കോടി കവിയുമെന്ന് വിലയിരുത്തല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 25.03.2022) 2022 മാര്‍ച് 31 ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഡ്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണുകളുടെ കയറ്റുമതി 43,500 കോടി രൂപ കവിയുമെന്ന് വ്യവസായ സംഘടനയായ ഇന്‍ഡ്യ സെലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ICEA).

കോവിഡ് പിടിച്ചുകുലുക്കിയിട്ടും വിപണിക്ക് കോട്ടം തട്ടിയില്ല: ഇന്‍ഡ്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതി 75 ശതമാനം വര്‍ധിച്ചു; നടപ്പ് സാമ്പത്തിക വര്‍ഷം 43,500 കോടി കവിയുമെന്ന് വിലയിരുത്തല്‍

ഇന്‍ഡ്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണുകളുടെ കയറ്റുമതി ഒരു വര്‍ഷത്തിനുള്ളില്‍ 75 ശതമാനം ഉയര്‍ന്ന് 2020-21 അവസാനത്തോടെ 3.16 ബില്യന്‍ ഡോളറില്‍ നിന്ന് (ഏകദേശം 24,000 കോടി രൂപ) ഈ മാസം ആദ്യം 5.5 ബില്യന്‍ ഡോളറായി (ഏകദേശം 42,000 കോടി രൂപ) ഉയര്‍ന്നതായി ഐസിഇഎ അറിയിച്ചു. സര്‍കാരിന്റെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) പദ്ധതിയാണ് കുതിപ്പിന് കരുത്തേകുന്നത്.

തൊഴിലാളികളുടെ നഷ്ടം, ലോക്ഡൗണ്‍, ചിപുകളുടെയും അര്‍ധചാലകങ്ങളുടെയും രൂക്ഷമായ ക്ഷാമം തുടങ്ങി വിതരണ ശൃംഖലയിലെ എക്കാലത്തെയും മോശമായ പ്രതിസന്ധിക്ക് കാരണമായ മൂന്ന് വിനാശകരമായ കോവിഡ് തരംഗങ്ങളുടെ ആഘാതം ഇന്‍ഡ്യന്‍ സമ്പദ് വ്യവ
സ്ഥയില്‍ ഉണ്ടായിട്ടും കയറ്റുമതിക്ക് കോട്ടം സംവിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍.

ഇന്‍ഡ്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്നത് ആപിളും സാംസങ്ങുമാണ്. മുന്‍കാലങ്ങളില്‍, ഇന്‍ഡ്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണുകള്‍ പ്രാഥമികമായി ദക്ഷിണേഷ്യ, ആഫ്രിക, മിഡില്‍ ഈസ്റ്റ്, കിഴക്കന്‍ യൂറോപ് എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍  യൂറോപിലെയും വികസിത ഏഷ്യയിലെയും ഏറ്റവും മത്സരാധിഷ്ഠിതവും വികസിതവുമായ വിപണികളെ കംപനികള്‍ ലക്ഷ്യമിടുന്നു.

ആഗോള മൂല്യ ശൃംഖലകള്‍ ഇന്‍ഡ്യയിലേക്ക് മാറ്റുക, ആഗോള കയറ്റുമതിയില്‍ പങ്ക് വര്‍ധിപ്പിക്കുക എന്നീ മുന്‍നിര പി എല്‍ ഐ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ണമായും കൈവരിച്ചതായി ഐ സി ഇ എ അറിയിച്ചു.

ഒന്നിലധികം കോവിഡ് തരംഗങ്ങള്‍ കാരണം 2020-ലെ അനിശ്ചിതത്വത്തിന് ശേഷം 2021-ല്‍ വ്യവസായ പ്രവര്‍ത്തനം സുസ്ഥിരമാകുകയും പ്രതീക്ഷകള്‍ക്കപ്പുറമുള്ള ഫലങ്ങള്‍ നല്‍കുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ കയറ്റുമതിയിലെ വര്‍ധനവ് കയറ്റുമതിയിലെ ഒരു പ്രധാന മാറ്റത്തെയാണ് തുറന്നുകാട്ടുന്നത്.

സാംസങ്, ഫോക്സ്‌കോണ്‍ ഹോണ്‍ ഹായ്, റൈസിംഗ് സ്റ്റാര്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നീ അഞ്ച് ആഗോള കംപനികളും ലാവ, ഭഗവതി (മൈക്രോമാക്സ്), പാഡ്ജെറ്റ് ഇലക്ട്രോണിക്സ്, യുടിഎല്‍ നിയോലിങ്ക്സ്, ഒപ്റ്റിമസ് ഇലക്ട്രോണിക്സ് എന്നിവയുള്‍പെടെയുള്ള മൊബൈല്‍ ഫോണ്‍ കംപനികള്‍ പിഎല്‍ഐയില്‍ പങ്കാളികളായി.

അഞ്ചുവര്‍ഷത്തെ കാലയളവില്‍, പി എല്‍ ഐ സ്‌കീമിന് കീഴിലുള്ള അംഗീകൃത കംപനികള്‍ മൊത്തം 10.5 ലക്ഷം കോടി രൂപയുടെ ഉല്‍പാദനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ 60 ശതമാനവും ഏകദേശം 6.5 ലക്ഷം കോടി രൂപയുടെ കയറ്റുമതിയില്‍ നിന്നുള്ളതാണ്.

പിഎല്‍ഐ സ്‌കീമിന് കീഴില്‍ 2020-21 നും 2025-26 നും ഇടയില്‍ സ്മാര്‍ട് ഫോണിന് സര്‍കാര്‍ 40,951 കോടി രൂപ അനുവദിച്ചു, ഇതില്‍ പങ്കാളികളാകുന്ന കംപനികള്‍ക്ക് അവരുടെ ഉല്‍പാദന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആറു വര്‍ഷത്തില്‍ ഏതെങ്കിലും അഞ്ചു വര്‍ഷം തിരഞ്ഞെടുക്കാന്‍ അനുവാദമുണ്ട്.

Keywords: Mobile phone exports from India jumps 75 pc, expected to cross Rs 43,500 crore in current financial year, New Delhi, News, Business, Technology, COVID-19, Export, National, Mobile Phone.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia