ISRO PSLV-C53 | സ്വന്തം മണ്ണില്‍ നിന്നും കുതിച്ചുയര്‍ന്ന് പിഎസ്എല്‍വി സി 53 റോകറ്റ്

 


ന്യൂഡെല്‍ഹി: (www.kvartha.com) ഐഎസ്ആര്‍ഒയുടെ ഡിഎസ് ഇഒ മിഷന്റെ ഭാഗമായി കുതിച്ചുയര്‍ന്ന് പിഎസ്എല്‍വി സി 53 റോകറ്റ്. സ്വന്തം മണ്ണില്‍ നിന്നുള്ള ഐഎസ്ആര്‍ഒയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്.

വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് ശ്രീഹരിക്കോട്ടയില്‍ നിന്നുമാണ് ഭൗമ നിരീക്ഷണ ഉപഗ്രഹമടക്കം സിംഗപൂരിന്റെ മൂന്നു ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. വിക്ഷേപിച്ച റോകറ്റിന്റെ അവശിഷ്ട ഭാഗത്തില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചു താല്‍കാലിക ഉപഗ്രഹമാക്കി ഉപയോഗിക്കുന്ന പദ്ധതിക്കും പിഎസ്എല്‍വി സി53 വിക്ഷേപണത്തോടെ തുടക്കമായി.

ഐഎസ്ആര്‍ഒ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്‍ഡ്യ ലിമിറ്റഡിന്റെ രണ്ടാമത്തെ ദൗത്യമാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് ജൂണ്‍ 22നു വിക്ഷേപിച്ച ജിസാറ്റ് 24ലാണ് ന്യൂ സ്‌പേസ് ലിമിറ്റഡിന്റെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണം നടത്തിയത്. ടാറ്റ സ്‌കൈയ്ക്കുവേണ്ടിയുള്ള വിക്ഷേപണം പൂര്‍ത്തിയാക്കി എട്ടാം ദിവസമാണ് പിഎസ്എല്‍വി സി53യുമായുള്ള രണ്ടാം ദൗത്യം.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് വൈകിട്ട് ആറുമണിക്ക് റോകറ്റ് കുതിച്ചുയര്‍ന്നു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഡിഎസ് ഇഒ അടക്കം സിംഗപ്പൂരിന്റെ മൂന്നു ഉപഗ്രങ്ങളാണു ദൗത്യത്തിലുള്ളത്. ഡിഎസ് ഇഒയെ ഭൂമധ്യരേഖയില്‍ നിന്നു 570 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണു മുഖ്യദൗത്യം.

ന്യൂസാര്‍ (NeuSAR) ഉപഗ്രഹവും സിംഗപ്പൂരിലെ തന്നെ സാങ്കേതിക സര്‍വകലാശാല വികസിപ്പിച്ച എസ്‌സിഒഒബി 1എ എന്ന പഠന ഉപഗ്രഹവും ഇതോടൊപ്പമുണ്ട്. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ റോകറ്റിന്റെ ഭാഗമായ ഓര്‍ബിറ്റല്‍ എക്‌സ്‌പെരിമെന്റല്‍ മൊഡ്യൂള്‍ സ്ഥിരം ഭ്രമണപഥത്തില്‍ നിലനിര്‍ത്തും.

റോകറ്റിന്റെ അവശിഷ്ടങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ച് താല്‍കാലിക ഉപഗ്രഹമാക്കി ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ഈ പരീക്ഷണം വിജയകരമായാല്‍ ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാനാവുമെന്നാണു കണക്കുകൂട്ടല്‍.

ISRO PSLV-C53 | സ്വന്തം മണ്ണില്‍ നിന്നും കുതിച്ചുയര്‍ന്ന് പിഎസ്എല്‍വി സി 53 റോകറ്റ്



Keywords: Mission Accomplished: ISRO PSLV-C53 Places Singapore Satellites In Their Desired, New Delhi, News, Business, Satelite, Trending, National, Orbits.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia