സ്വര്‍ണ വ്യാപാരികളുടെ നിര്‍ദേശങ്ങളില്‍ അനുകൂല പ്രതികരണവുമായി മന്ത്രി പീയൂഷ് ഗോയല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 28.08.2021) സ്വര്‍ണ വ്യാപാരികളുടെ നിര്‍ദേശങ്ങളില്‍ അനുകൂല പ്രതികരണവുമായി മന്ത്രി പീയൂഷ് ഗോയല്‍. ഡെല്‍ഹിയില്‍ ശനിയാഴ്ച മന്ത്രി പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് എ കെ ജി എ എം എ മുന്നോട്ട് വച്ച പല നിര്‍ദേശങ്ങള്‍ക്കും അനുകൂല പ്രതികരണം അറിയിച്ചത്.

സ്വര്‍ണ വ്യാപാരികളുടെ നിര്‍ദേശങ്ങളില്‍ അനുകൂല പ്രതികരണവുമായി മന്ത്രി പീയൂഷ് ഗോയല്‍

അംഗീകരിച്ച ആവശ്യങ്ങള്‍:

1. 10 ആഭരണങ്ങളില്‍ താഴെയുള്ള ലോടുകളെ ഫയര്‍ അസയ് ഒഴിവാക്കണമെന്നത് അംഗീകരിച്ചു.

2. ജുവലറിയുടെ പേര് ആഭരണത്തില്‍ രേഖപ്പെടുത്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

ലോഗോ മുദ്ര പതിച്ചു നല്‍കുന്നതിന് ഓരോ ആഭരണത്തിനും അഞ്ചു രൂപ അധിക ചാര്‍ജ് ഈടാക്കും.

3. നവംബര്‍ 30 വരെ ഒരു തരത്തിലുള്ള ശിക്ഷാ നടപടികളോ, പരിശോധനയോ ഇല്ല.

4. സെര്‍വര്‍, സോഫ്റ്റ് വെയര്‍ കുറ്റമറ്റതാക്കും

5. കൂടുതല്‍ ഹോള്‍ മാര്‍കിംഗ് സെന്ററുകള്‍ തുടങ്ങണമെന്ന ആവശ്യത്തിന് അംഗീകാരം. (നിര്‍മാതാവിനും, ജുവലറി ഉടമകള്‍ക്കും ഹോള്‍ മാര്‍കിംഗ് സെന്ററുകള്‍ അനുമതി)

ഇനിയും കൂടുതല്‍ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുകയാണെന്നും, സമര മുഖത്തു തന്നെയാണെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു.

Keywords:  Minister Piyush Goyal responds positively to gold traders' suggestions, New Delhi, News, Business, Business Men, Meeting, Minister, Gold, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia