കേരളത്തിന്റെ പാല്‍പൊടി നിര്‍മാണ ഫാക്ടറി ഒരു വര്‍ഷത്തിനകം യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
Aug 25, 2021, 20:39 IST
തിരുവനന്തപുരം: (www.kvartha.com 25.08.2021) കേരളത്തിന്റെ പാല്‍പൊടി നിര്‍മാണ ഫാക്ടറി ഒരു വര്‍ഷത്തിനകം യാഥാര്‍ഥ്യമാകുമെന്നു മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മില്‍മയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഫാക്ടറി പ്രവര്‍ത്തനം തുടങ്ങുന്നതോടെ മിച്ചം വരുന്ന പാല്‍ കേരളത്തില്‍ തന്നെ പാല്‍പൊടിയാക്കി മാറ്റാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു. കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നിര്‍മിക്കുന്ന സെന്റര്‍ ഓഫ് എക്സലന്‍സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പാല്‍ ഉത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തത നേടിക്കഴിഞ്ഞു. നിലവില്‍ മിച്ചംവരുന്ന പാല്‍ മില്‍മ സംഭരിച്ച് മറ്റു സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി പാല്‍പൊടിയാക്കുന്ന രീതിയാണ് ഉള്ളത്. സ്വന്തമായി പാല്‍പൊടി ഫാക്ടറി യാഥാര്‍ഥ്യമാകുന്നതോടെ ഇക്കാര്യത്തിലും സ്വയംപര്യാപ്തത കൈവരിക്കാനാകും. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വ്യവസായം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ പനീര്‍ യൂനിറ്റിനും മില്‍മ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ക്ഷീര വികസന മേഖലയിലേക്കു വലിയ തോതില്‍ ചെറുകിട സംരംഭങ്ങള്‍ വരുന്നുണ്ട്. യുവാക്കളടക്കമുള്ളവര്‍ ഈ മേഖലയോടു വലിയ താത്പര്യമാണ് കാണിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്കു മൃഗസംരക്ഷണ മേഖലയെക്കുറിച്ചും മൃഗ പരിപാലനം, വ്യവസായം തുടങ്ങിയവയിലും മികച്ച പരിശീലനം നല്‍കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സെന്റര്‍ ഓഫ് എക്സലന്‍സ് പോലുള്ള സ്ഥാപനങ്ങള്‍ ഇതു ലക്ഷ്യംവച്ചുള്ളതാണെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈലല്‍ ടെലി വെറ്ററിനറി യൂനിറ്റിന്റെയും മള്‍ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൈ എന്‍ഡ് അള്‍ട്രാ സൗന്‍ഡ് മെഷീനിന്റെയും ഉദ്ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.
കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വികെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എസ് ജയചന്ദ്രന്‍ നായര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ കൗശിഗന്‍, പ്രിന്‍സിപല്‍ ട്രെയിനിങ് ഓഫിസര്‍ ഡോ. ഹരികൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Minister J Chinchurani says that the milk powder factory in Kerala will become a reality within a year, Thiruvananthapuram, News, Business, Minister, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.