മീറ്റ് ദ ഇന്‍വെസ്റ്റര്‍: കേരളത്തില്‍ 200 കോടി രൂപയുടെ നിക്ഷേപവുമായി പ്രമുഖ സുഗന്ധവ്യഞ്ജന സത് - ഓയില്‍ നിര്‍മാതാക്കളായ പ്ലാന്റ് ലിപിഡ്‌സ്

 


തിരുവനന്തപുരം: (www.kvartha.com 12.10.2021) ആധുനിക പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ള സംരംഭം വിപുലപ്പെടുത്തുന്നതിനുമായി കേരളത്തില്‍ 200 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി പ്രമുഖ സുഗന്ധവ്യഞ്ജന സത് - ഓയില്‍ നിര്‍മാതാക്കളായ പ്ലാന്റ് ലിപിഡ്‌സ്. മൂന്ന് ഘട്ടങ്ങളിലായി ആസൂത്രണം ചെയ്ത നിക്ഷേപ പദ്ധതികള്‍ 2026 ഓടെ പൂര്‍ത്തിയാക്കാന്‍ വ്യവസായ മന്ത്രി പി രാജീവും കമ്പനി മേധാവികളും പങ്കെടുത്ത മീറ്റ് ദ ഇന്‍വെസ്റ്റര്‍ പരിപാടിയില്‍ ധാരണയായി.

മീറ്റ് ദ ഇന്‍വെസ്റ്റര്‍: കേരളത്തില്‍ 200 കോടി രൂപയുടെ നിക്ഷേപവുമായി പ്രമുഖ സുഗന്ധവ്യഞ്ജന സത് - ഓയില്‍ നിര്‍മാതാക്കളായ പ്ലാന്റ് ലിപിഡ്‌സ്

ലോകത്തെ ഏറ്റവും വലിയ സൂപെര്‍ ക്രിടികല്‍ എക്‌സ്ട്രാക്ഷന്‍ പ്ലാന്റ് ആണ് കോലഞ്ചേരിയില്‍ നിര്‍മിക്കുന്നതെന്ന് പ്ലാന്റ് ലിപിഡ്‌സ് അറിയിച്ചു. ഇതോടൊപ്പം നാചുറല്‍ ഫുഡ് കളര്‍ , നാചുറല്‍ പ്രോഡക്ട്സ് എക്സ്ട്രാക്ഷന്‍ പ്ലാന്റുകളും ഡിവിഷനുകളും സ്ഥാപിക്കുന്നതിനുമാണ് പുതിയ നിക്ഷേപ പദ്ധതി തയാറാക്കിയിരിക്കുന്നത്. 60 കോടി രൂപയുടെ വികസന പദ്ധതി നിലവില്‍ പുരോഗമിക്കുകയാണ്. അടുത്ത സാമ്പത്തിക വര്‍ഷം 60 കോടി രൂപയും 2026 ഓടെ 80 കോടി രൂപയും നിക്ഷേപിക്കും.

ലോകത്തെ ഏറ്റവും വലിയ സ്‌പൈസ് ഓയില്‍ ഉത്പാദകരില്‍ ഒന്നാണ് പ്ലാന്റ് ലിപിഡ്‌സ്. കോലഞ്ചേരി ആസ്ഥാനമായ പ്ലാന്റ് ലിപിഡ്‌സിന് ഏഴ് രാജ്യങ്ങളില്‍ ഓഫിസുണ്ട്. തൊണ്ണൂറോളം രാജ്യങ്ങളിലേക്ക് സുഗന്ധ വ്യഞ്ജന സത് കയറ്റുമതിചെയ്യുന്നു.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ആറ് ഡിവിഷനുകളും വിപുലീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് സംരംഭകര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കമ്പനിയുടെ പ്രധാന പ്ലാന്റുകള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന് വ്യവസായ എസ്റ്റേറ്റ് പദവി നല്‍കണമെന്ന ആവശ്യം പരിഗണിക്കും. സംരംഭങ്ങള്‍ക്കുള്ള ഏകജാലക അനുമതി ഏഴു ദിവസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായവകുപ്പ് പ്രിന്‍സിപല്‍ സെക്രടെറി ഡോ.കെ ഇളങ്കോവന്‍, ഡയറക്ടര്‍ എസ് ഹരികിഷോര്‍, കെ എസ് ഐ ഡി സി എം ഡി എം ജി രാജമാണിക്യം കിന്‍ഫ്ര എം ഡി സന്തോഷ് കോശി തോമസ്, പ്ലാന്റ് ലിപിഡ്‌സ് സി ഇ ഒ രഞ്ജിത് രാമചന്ദ്രന്‍, എം ഡി ജോണ്‍ നെച്ചിപ്പാടം, ഡെപ്യൂടി സി ഇ ഒ മനോജ് മാരാര്‍ എന്നിവര്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ പങ്കെടുത്തു.

Keywords:  Meet the Investor: Plant Lipids, a leading spice satyr oil maker with an investment of Rs 200 crore in Kerala, Thiruvananthapuram, News, Business, Business Man, Meeting, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia