Lays Off Employees | 'മീഷോ ഇൻഡ്യയിലെ പലചരക്ക് വ്യാപാരം അടച്ചുപൂട്ടി; 300 ജീവനക്കാരെ പിരിച്ചുവിട്ടു'
Aug 27, 2022, 18:04 IST
ന്യൂഡെൽഹി: (www.kvartha.com) ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ (Meesho) നാഗ്പൂരും മൈസൂറും ഒഴികെ ഇൻഡ്യയിലെ 90 ശതമാനത്തിലധികം നഗരങ്ങളിലും സൂപർസ്റ്റോർ എന്ന പേരിലുള്ള പലചരക്ക് ബിസിനസ് അടച്ചുപൂട്ടിയതായി റിപോർട്. ഇത് നൂറുകണക്കിന് തൊഴിലവസരങ്ങൾ നഷ്‌ടപ്പെടുന്നതിന് കാരണമായി. Inc42 ന്റെ റിപോർട് പ്രകാരം മീഷോ സൂപർസ്റ്റോർ അടച്ചുപൂട്ടിയതിന് ശേഷം ഏകദേശം 300 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു.
സിറ്റി ലോഞ്ച് മാനജർമാർ, പ്രൈസിംഗ് ടീം, വെയർഹൗസ് മാനജർമാർ, സെയിൽസ് എക്‌സിക്യൂടീവുകൾ, സോഴ്‌സിംഗ് എക്‌സിക്യൂടീവുകൾ, മാർകറ്റ് ഇന്റലിജൻസ് എക്‌സിക്യൂടീവുകൾ എന്നിവരുൾപെടെയുള്ള 300 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. എന്നാൽ വിഷയത്തിൽ കമ്പനി ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല.
കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവയുൾപെടെ ആറ് സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ മീഷോ സൂപർസ്റ്റോർ പ്രവർത്തനക്ഷമമായിരുന്നു. കഴിഞ്ഞ വർഷം 570 മില്യൺ ഡോളർ സമാഹരിക്കുകയും 200 നഗരങ്ങളിലേക്ക് സംരംഭം വികസിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതിന് ശേഷം ഏപ്രിലിൽ, ഫാർമിസോയെ സൂപർസ്റ്റോറിലേക്ക് റീബ്രാൻഡ് ചെയ്തിരുന്നു. അതിനിടെയാണ് പുതിയ സംഭവ വികാസം.
കുറഞ്ഞ വരുമാനമാണ് മിക്ക നഗരങ്ങളിലും പ്രവർത്തനം നിർത്താനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. പിരിച്ചുവിടൽ പാകേജായി ജീവനക്കാർക്ക് മീഷോ രണ്ട് മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തതായി റിപോർടിൽ പറയുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.