Found Dead | 'ഭാര്യ കാമുകനൊപ്പം കിടന്നുറങ്ങുന്നത് കണ്ടു, ഇനി ജീവിച്ചിട്ട് കാര്യമില്ല..!' കുറിപ്പെഴുതി യുവാവ് ജീവിതം അവസാനിപ്പിച്ചു

 


നളന്ദ: (www.kvartha.com) ബീഹാറിൽ ഭാര്യയുടെ വിശ്വാസവഞ്ചനയിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തതായി പൊലീസ്. മരണത്തിന് കാരണം ഭാര്യയാണെന്ന് ആരോപിച്ച് ഇയാൾ ആത്മഹത്യാക്കുറിപ്പ് എഴുതിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. നളന്ദ ജില്ലയിലെ ലാഹേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇവിടെ ഒരു കോളനിയിൽ താമസിച്ചിരുന്ന ചന്ദ്രദേവ് കുമാർ എന്നയാളാണ് മരിച്ചത്.

Found Dead | 'ഭാര്യ കാമുകനൊപ്പം കിടന്നുറങ്ങുന്നത് കണ്ടു, ഇനി ജീവിച്ചിട്ട് കാര്യമില്ല..!' കുറിപ്പെഴുതി യുവാവ് ജീവിതം അവസാനിപ്പിച്ചു

2015ലായിരുന്നു ഇവരുടെ വിവാഹം. ഉരുളക്കിഴങ്ങും ഉള്ളിയും വിൽക്കുന്ന ബിസിനസ് ആയിരുന്നു ചന്ദ്രദേവിന്. വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഇതിന് സമീപത്ത് നിന്നാണ് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തത്. കുറിപ്പിൽ ഭാര്യയുടെ അവിഹിത ബന്ധം ഭർത്താവ് സൂചിപ്പിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സഹപാഠിയും മറ്റൊരു യുവാവുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് കുറിപ്പിൽ പറയുന്നു. 'പല വിധത്തിൽ ഭാര്യയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുട്ടികളുണ്ടായിട്ടും കാമുകനൊപ്പം ജീവിക്കാൻ അവൾ ആഗ്രഹിച്ചു. അതുകൊണ്ടാണ് ഞാൻ എന്റെ ജീവൻ നൽകുന്നത്. മെയ് എട്ടിന് ഭാര്യയെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു.

വീട്ടിൽ നിന്ന് പോയ ഭാര്യയെ തിരികെ കൊണ്ടുപോകാൻ എത്തിയപ്പോൾ, അവൾ കാമുകന്റെ കൈകളിൽ ഉറങ്ങുകയായിരുന്നു. ഈ കാഴ്ച കണ്ട് എനിക്ക് വല്ലാത്ത സങ്കടം തോന്നി. എനിക്കായി ജീവിക്കുന്നതിൽ അർഥമില്ല. ഇപ്പോൾ ഞാൻ എന്റെ ജീവൻ നൽകുന്നു', കുറിപ്പിൽ ഇങ്ങനെ കുറിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

യുവാവിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ മുഴുവൻ കാര്യങ്ങളും പറയുന്നുണ്ടെന്ന് ലാഹേരി പൊലീസ് സ്റ്റേഷൻ മേധാവി സുബോധ് കുമാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. റിപോർട് കിട്ടിയാലുടൻ തുടർ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ചന്ദ്രദേവിന്റെ സഹോദരൻ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ സാധനങ്ങളെല്ലാം പൊലീസിന് കൈമാറുകയും യുവതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Keywords: Man ends life: Police, National, Bihar, News, Top-Headlines, Man, Police, Business, Found Dead, Police Station, Arrest, Suicide.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia