Strike | റോഡിന്റെ ശോചനീയാവസ്ഥയടക്കം വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കണം; തിരൂരില്‍ ബസുകള്‍ പണിമുടക്കിലേക്ക്
Feb 1, 2023, 08:51 IST
മലപ്പുറം: (www.kvartha.com) തിരൂരില്‍ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു. റോഡിന്റെ ശോചനീയാവസ്ഥയടക്കം വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. തിരൂര്‍ താലൂക് ബസ് തൊഴിലാളി യൂണിയനാണ് സമരം നടത്തുന്നത്.
ഗതാഗതയോഗ്യമല്ലാത്ത തിരൂരിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യമൊരുക്കുക, മോടോര്‍ വെഹികിള്‍ ഉദ്യോഗസ്ഥര്‍ തൊഴിലാളികളോട് കാണിക്കുന്ന മോശം സമീപനത്തില്‍ മാറ്റം വരുത്തുക, തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലങ്കില്‍ മാര്‍ച് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
നിലവില്‍ ഏറ്റവും കൂടുതല്‍ ബസുകളെ ആശ്രയിക്കുന്ന ഇടമാണ് തിരൂര്‍ നഗരവും അനുബന്ധ മേഖലയും. ഈ റൂടുകളില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ നന്നേ കുറവാണ്.
Keywords: News,Kerala,State,Malappuram,bus,Strike,Top-Headlines,Latest-News,Business,Finance,Motorvechicle,Transport,KSRTC, Malappuram: Private bus strike at Tirur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.