MA Yusuf Ali | സാഹചര്യങ്ങള്‍ മനസിലാക്കിയെത്തിയാല്‍ തടസമില്ലാതെ കേരളത്തില്‍ വ്യവസായം നടത്തി വിജയിപ്പിക്കാനാകും: എം എ യൂസുഫലി
May 5, 2022, 17:59 IST
കൊച്ചി: (www.kvartha.com) കേരളത്തിലെ സാഹചര്യങ്ങള്‍ മനസിലാക്കിയെത്തിയാല്‍ തടസമില്ലാതെ ഇവിടെ വ്യവസായം നടത്തി വിജയിപ്പിക്കാനാകുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം എ യൂസുഫലി. അമേരികയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമാ സംഘടിപ്പിച്ച എംപവര്‍ കേരള ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായം തുടങ്ങാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലൊന്നാണു കേരളമെന്ന് പറഞ്ഞ അദ്ദേഹം അതു മുന്‍കൂട്ടി കണ്ട് കേരളത്തിന്റെ ഉന്നമനത്തിന് വേണ്ടിയും വരും തലമുറയുടെ ശോഭനമായ ഭാവിക്ക് വേണ്ടിയും ഇവിടെ സംരംഭങ്ങള്‍ പടുത്തുയര്‍ത്താന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു.
ബുദ്ധിമുട്ടുകളെ ധീരമായി നേരിട്ട് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രവാസി മലയാളികള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ എല്ലാ കോണിലും കച്ചവടം ചെയ്തിട്ടുണ്ട്. ഒരോ സ്ഥലത്തും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. അതു മനസ്സിലാക്കി, നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നു വ്യവസായം ചെയ്താല്‍ തീര്‍ചയായും വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ വളര്‍ചയുടെ ഉത്തരവാദിത്വം സര്‍കാരിന്റെ തലയില്‍ കെട്ടിവയ്ക്കാതെ നമ്മളും പങ്കാളികളാകണം. മാത്രമല്ല ആഗോള വിപണികളില്‍ വലിയ വ്യവസായങ്ങള്‍ ചെയ്ത് വിജയം നേടിയവര്‍ക്ക് സ്വന്തം നാടിനായിക്കൂടി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ഫോമാ ബിസിനസ് മാന്‍ ഓഫ് ദി ജെനറേഷന്‍ പുരസ്‌കാരം എം എ യൂസുഫലിക്ക് സമ്മാനിച്ചു. ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ട്രഷറര്‍ തോമസ് ഉമ്മന്‍, ജോയിന്റ് ട്രഷര്‍ ബിജു തോന്നിക്കടവില്‍, സമ്മേളന ചെയര്‍മാന്‍ ജോസ് മണക്കാട്ട് എന്നിവര്‍ സംബന്ധിച്ചു. പ്രമുഖ മലയാളി വ്യവസായികളും ചടങ്ങില്‍ സംബന്ധിച്ചു.
Keywords: MA Yusuf Ali, Kochi, News, Business, Business Man, MA Yusafali, Kerala, Inauguration.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.