Midnight shopping | ഇനി ഷോപിങ് ഇങ്ങനെയും! തിരുവനന്തപുരം ലുലു മോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ 'അര്‍ധരാത്രി കച്ചവടം' ആരംഭിക്കുന്നു; രാത്രി ജീവിതം സജീവവും ഉല്ലാസകരവുമാക്കുക ലക്ഷ്യം

 


തിരുവനന്തപുരം: (www.kvartha.com) ലുലു മോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് 'അര്‍ധരാത്രി കച്ചവടം' ആരംഭിക്കുന്നു. 'ഒരിക്കലും ഉറങ്ങാത്ത നഗരം' എന്ന ലക്ഷ്യത്തിനാണ് പുതിയ നീക്കം. ജൂലൈ ആറിന് രാത്രി വൈകിയും കച്ചവടം നടത്തും. മുംബൈ, കൊല്‍കത, ബെംഗ്ളുറു തുടങ്ങിയ മഹാനഗരങ്ങളിലേതിന് സമാനമായ ഷോപിംഗ് അനുഭവം ഒരുക്കുകയാണ് ലക്ഷ്യം.
                        
Midnight shopping | ഇനി ഷോപിങ് ഇങ്ങനെയും! തിരുവനന്തപുരം ലുലു മോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ 'അര്‍ധരാത്രി കച്ചവടം' ആരംഭിക്കുന്നു; രാത്രി ജീവിതം സജീവവും ഉല്ലാസകരവുമാക്കുക ലക്ഷ്യം

ലുലു ഇന്റര്‍നാഷണല്‍ ഷോപിംഗ് മോള്‍, രാത്രി ജീവിതം സജീവവും ഉല്ലാസകരവും ആക്കുന്നതിനായി 'മിഡ്നൈറ്റ് ഷോപിംഗ്' എന്ന ആശയം അവതരിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ഷോപിംഗ് മോളാണ്. പദ്ധതി ഘട്ടം ഘട്ടമായി വിജയകരമായി അവതരിപ്പിക്കുകയാണെങ്കില്‍, ഈ സംരംഭം സ്ത്രീകള്‍ക്ക് രാത്രി യാത്ര സുരക്ഷിതമല്ലെന്ന പരമ്പരാഗത ചിന്താഗതിയെ മാറ്റിമറിച്ച് ഷോപിങ് നടത്താൻ സഹായകരമാവും. വൈകുന്നേരങ്ങളില്‍ നഗരം ചുറ്റാന്‍ ഷോപിംഗ്‌ ഇഷ്ടപ്പെടുന്നവർക്ക് ആത്മവിശ്വാസവും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

'അര്‍ധരാത്രി ഷോപിംഗ് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ഉദ്ദേശ്യം, അതിലൂടെ പൊതുജനങ്ങള്‍ക്ക് അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ കൂടുതല്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ വാങ്ങാന്‍ കഴിയും. ഗതാഗത കുരുക്കില്ലാത്തതിനാല്‍ രാത്രിജീവിതം ഏറെ ആശ്വാസവുമാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ഞങ്ങള്‍ ഇത് ഒരു ദിവസത്തേക്ക് അവതരിപ്പിക്കുകയും മുന്നോട്ട് പോകുകയും ചെയ്യും. കൂടുതല്‍ ദിവസത്തേക്ക് പരീക്ഷിക്കാനും പദ്ധതിയിടുന്നു. തുടക്കത്തില്‍ ഒരുപാട് തടസങ്ങളും പോരായ്മകളും ഉണ്ടാകാമെന്ന് അറിയാം. എന്നിരുന്നാലും, ഇതേക്കുറിച്ച് പഠിച്ച് ഭാവിയില്‍ എങ്ങനെ എല്ലാദിവസവും അവതരിപ്പിക്കാമെന്ന് നോക്കാം', ലുലു ഗ്രൂപ് റീജ്യണൽ ഡയറക്ടര്‍
ജോയ് ഷദാനന്ദന്‍ പറഞ്ഞു.

രാത്രിയില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി മഫ്തിയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ലഭ്യമാക്കുന്ന സുരക്ഷാ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. അര്‍ധ രാത്രി ഷോപിംഗ് സമയത്ത് തുറന്ന ഡബിള്‍ ഡെകര്‍ ബസിനൊപ്പം കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസും നല്‍കും. കൂടാതെ, ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളും. ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ ഷോപിംഗ് ഫെസ്റ്റിവലിന് തലസ്ഥാനം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അര്‍ധരാത്രി ഷോപിംഗ് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സര്‍കാരിന്റെ പദ്ധതിയെ പിന്തുണച്ചാണ് ജൂലൈ ആറിന് അര്‍ധ രാത്രി 11.59 മുതല്‍ ജൂലൈ ഏഴ് പുലര്‍ചെ വരെ 24 മണിക്കൂര്‍ തുടര്‍ച്ചയായ ഷോപിംഗിനായി ലുലു മോള്‍ ഉപഭോക്താക്കള്‍ക്കായി തുറന്ന് വെയ്ക്കുന്നത്. അര്‍ധരാത്രി ഷോപിംഗ് സമയത്ത് ലുലു ഷോപുകളിലും മോളിലെ മറ്റ് റീടെയില്‍ ഷോപുകളിലും 500-ലധികം ബ്രാന്‍ഡുകള്‍ക്ക് 50 ശതമാനം കിഴിവ് ലഭിക്കും.

Keywords:  Latest-News, Kerala, Top-Headlines, Shop, Business, Ernakulam, Thiruvananthapuram, National, M.A.Yusafali, Lulu mall, Lulu mall to begin 'midnight shopping' concept in Thiruvananthapuram on a trial basis.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia