Lottery Win | 15 വര്‍ഷമായി ടിക്കറ്റ് എടുക്കുന്നു, സമ്മാനം ലഭിക്കുന്നത് ആദ്യം; 25 കോടി ലഭിച്ച ഭാഗ്യവാനെന്ന് വിശ്വസിക്കാന്‍ ബന്ധുക്കള്‍ പോലും തയാറായില്ലെന്ന് കര്‍ണാടക സ്വദേശി അല്‍ത്താഫ്


● പാണ്ഡ്യപുരയില്‍ മെക്കാനിക്കാണ്
● ഭാര്യയും രണ്ടു കുട്ടികളുമുണ്ട്
ബത്തേരി: (KVARTHA) കഴിഞ്ഞ 15 വര്‍ഷമായി താന്‍ ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും സമ്മാനം ലഭിക്കുന്നത് ഇത് ആദ്യമായെന്ന് വ്യക്തമാക്കി ഇത്തവണത്തെ തിരുവോണം ബംപര്‍ 25 കോടി രൂപ ലഭിച്ച ഭാഗ്യശാലി. കര്‍ണാടക മൈസൂരു പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫ് ആണ് മലയാളികള്‍ കാണാന്‍ കൊതിച്ച ആ ഭാഗ്യശാലി. പാണ്ഡ്യപുരയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്.
കഴിഞ്ഞ മാസം ബത്തേരിയിലെ ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് ഭാഗ്യക്കുറി എടുത്തതെന്ന് അല്‍ത്താഫ് പറയുന്നു. ഓരോ തവണയും ടിക്കറ്റ് എടുക്കുമ്പോള്‍ അടിക്കുമെന്ന് പറയുമെങ്കിലും അടിക്കാറില്ല. ഇത്തവണ ഫലം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ബന്ധുക്കളോട് ടിക്കറ്റ് അടിച്ചുവെന്ന് പറഞ്ഞെങ്കിലും അവര്‍ വിശ്വസിച്ചില്ല. ടിവിയില്‍ കാണിച്ച ടിക്കറ്റ് നമ്പറിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തശേഷം ബന്ധുക്കളെ കാണിച്ചതോടെയാണ് അവര്‍ വിശ്വസിച്ചത്. തുടര്‍ന്ന് വയനാട്ടിലുള്ള ബന്ധുക്കളെയും വിവരം അറിയിച്ചുവെന്നും അല്‍ത്താഫ് പറയുന്നു. അല്‍ത്താഫിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
അല്‍ത്താഫുമായി ഫോണില്‍ സംസാരിച്ചുവെന്നും അഭിനന്ദങ്ങള്‍ അറിയിച്ചുവെന്നും അല്‍ത്താഫ് ലോട്ടറിയെടുത്ത എന്‍ജിആര്‍ ലോട്ടറി ഏജന്‍സി ഉടമകളില്‍ ഒരാളായ നാഗരാജ് പറഞ്ഞു. അല്‍ത്താഫിനെ നേരത്തേ പരിചയമില്ലെന്നും നാഗരാജ് പറഞ്ഞു. ബത്തേരി ഗാന്ധി ജംക്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ലോട്ടറിക്കടയില്‍ നിന്ന് വിറ്റ ലോട്ടറിക്കാണ് ഇത്തവണത്തെ ഓണം ബംബര്‍ 25 കോടി രൂപ അടിച്ചത്. രണ്ടു മാസം മുമ്പും ഇതേ കടയില്‍ നിന്നു വിറ്റ വിന്‍ വിന്‍ ലോട്ടറിക്കായിരുന്നു 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ചത്. അഞ്ചുവര്‍ഷം മുമ്പാണ് നാഗരാജും സഹോദരന്‍ മഞ്ജുനാഥനും ലോട്ടറി കട തുടങ്ങിയത്.
മൈസൂരു സ്വദേശികളാണ് ഈ സഹോദരങ്ങള്‍. 15 വര്‍ഷം മുമ്പാണ് ബത്തേരിയില്‍ എത്തിയത്. ഹോട്ടലിലും മറ്റുമാണ് ആദ്യം ജോലി ചെയ്തത്. പിന്നീട് ലോട്ടറി നടന്നു വില്‍ക്കാന്‍ തുടങ്ങി. അതിനുശേഷമാണ് സ്വന്തമായി കട തുടങ്ങിയത്. നിലവില്‍ ബത്തേരിയിലെ കുപ്പാടിയില്‍ കുടുംബവുമൊത്ത് താമസിക്കുകയാണ്.
#LotteryWinner #Rupees25CroreWin #ThiruvonamBumper #KarnatakaWinner #KeralaLottery #AltafWins