ഓണമടുക്കുമ്പോള്‍ മലയാളികള്‍ക്ക് കേന്ദ്രസര്‍കാരിന്റെ ഇരുട്ടടി; സംസ്ഥാനത്ത് ഗാര്‍ഹിക പാചകവാതകത്തിന് വീണ്ടും വിലകൂടി; സിലിന്‍ഡെറൊന്നിന് 25 രൂപ
Aug 17, 2021, 12:11 IST
കൊച്ചി: (www.kvartha.com 17.08.2021) ഓണമടുക്കുമ്പോള്‍ കേന്ദ്രസര്‍കാരിന്റെ ഇരുട്ടടിയായി സംസ്ഥാനത്ത് ഗാര്‍ഹിക പാചകവാതകത്തിന് വീണ്ടും വിലകൂടി. സിലിന്‍ഡെറൊന്നിന് 25 രൂപയാണ് കൂടിയത്. പുതുക്കിയ നിരക്ക് ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും.
അതേസമയം, വാണിജ്യസിലിന്‍ഡെറുകളുടെ വില അഞ്ച് രൂപ കുറച്ചിട്ടുമുണ്ട്. സിലിന്‍ഡെറൊന്നിന് 5 രൂപയാണ് കുറച്ചത്. വാണിജ്യസിലിന്‍ഡെറൊന്നിന് പുതുക്കിയ വില കൊച്ചിയില്‍ 1618 രൂപയാണ്. കൊച്ചിയില്‍ ഗാര്‍ഹിക പാചകവാതക സിലിന്‍ഡെറുകള്‍ക്ക് പുതിയ വില 866 രൂപ 50 പൈസയാണ്.
കഴിഞ്ഞമാസം ആദ്യവും ഗാര്‍ഹിക സിലിന്‍ഡെര്‍ വില 25 രൂപ 50 പൈസ വര്‍ധിപ്പിച്ചിരുന്നു. മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞമാസം കൂട്ടിയത്. ഇതിന് മുമ്പ് ഫെബ്രുവരിയില്‍ മൂന്നു തവണയായി 100 രൂപയാണ് സിലിന്‍ഡെറിന് കൂട്ടിയത്. മാര്‍ചിലും 25 രൂപ വര്‍ധിപ്പിച്ചു.
ജൂണ്‍ 2020 മുതല്‍ കേന്ദ്രസര്‍കാര്‍ എല്‍ പി ജി സബ്‌സിഡി ഉപഭോക്താക്കളുടെ അകൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി നിര്‍ത്തലാക്കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.