പാചകവാതകത്തിനും വില വര്‍ധനവ്: വാണിജ്യ സിലിന്‍ഡറുകള്‍ക്ക് 256 രൂപ കൂടി

 



കൊച്ചി:  (www.kvartha.com 01.04.2022) പെട്രോള്‍, ഡീസല്‍ വില വര്‍ധനയോടൊപ്പം ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാചക വാതകത്തിന്റെ വിലയും കൂടി. ഗാര്‍ഹിക ഉപയോഗത്തിന് അല്ലാത്ത പാചക വാതകത്തിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിന്‍ഡറിന് 256 രൂപയാണ് കൂട്ടിയത്.  

വാണിജ്യ സിലിന്‍ഡറുകളുടെ കൊച്ചിയിലെ വില 2256 രൂപയാണ്. സിഎന്‍ജിയുടെ വിലയും കൂട്ടി. കിലോയ്ക്ക് 75 രൂപയുണ്ടായിരുന്ന സിഎന്‍ജിക്ക് വെള്ളിയാഴ്ച മുതല്‍ 80 രൂപയാണ് നല്‍കേണ്ടത്. അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന പാചക വാതക സിലിന്‍ഡറുകളുടെ വിലയില്‍ മാറ്റമില്ല.

കഴിഞ്ഞമാസം, വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയും കുത്തനെ കൂട്ടിയിരുന്നു. മാര്‍ച് 22 ന് വീട്ടാവശ്യത്തിനുള്ള സിലിന്‍ഡറിന് 50 രൂപയാണ് കൂടിയത്. 

പാചകവാതകത്തിനും വില വര്‍ധനവ്: വാണിജ്യ സിലിന്‍ഡറുകള്‍ക്ക് 256 രൂപ കൂടി


സാധാരണക്കാരന്റെ കഞ്ഞികുടി മുട്ടിക്കുന്ന രീതിയില്‍ ആഘാതമേല്‍പ്പിക്കുകയാണ് അടിക്കടിയുള്ള അവശ്യ സാധനങ്ങളുടെ വില വര്‍ധനവ്. ഇന്ധന വിലയില്‍ രാജ്യത്തെ ജനങ്ങള്‍ നട്ടംതിരിയുന്നതിനിടെയാണ് പാചകവാതകത്തിന്റേയും വില കൂട്ടുന്നത്. വാണിജ്യ ആവശ്യത്തിനുള്ള ഇന്ധന വിലയിലെ വര്‍ധനവ് ഹോടെലുകളിലും മറ്റും വരും ദിവസങ്ങളില്‍ വലിയ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് വേണം കരുതാന്‍. 
മാസങ്ങള്‍ക്ക് മുന്‍പ് വാണിജ്യ സിലിന്‍ഡലുകളുടെ വില വര്‍ധിച്ചിരുന്നു. 

Keywords:  News, Kerala, State, Top-Headlines, Kochi, Business, Finance, Price, LPG Price hike: Commercial cylinders to cost Rs 256 more
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia