SWISS-TOWER 24/07/2023

LPG Price Slashed | ആശ്വാസം: പാചകവാതക വില കുറച്ചു; വാണിജ്യ സിലിന്‍ഡറിന് 134 രൂപ കുറഞ്ഞു

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) പാചകവാതക വില കുറച്ചു. എല്‍പിജി വാണിജ്യ സിലിന്‍ഡറിന് 134 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയില്‍ വാണിജ്യസിലിന്‍ഡറിന്റെ പുതുക്കിയ വില 2223.50 രൂപയായി. അതേസമയം, വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിന്‍ഡറിന്റെ വിലയില്‍ മാറ്റമില്ല. 
Aster mims 04/11/2022

19 കിലോയുടെ സിലിന്‍ഡറിനാണ് വില കുറച്ചത്. ഡെല്‍ഹിയില്‍ 2219, മുംബൈയില്‍ 2171.50, കൊല്‍കത്തയില്‍ 2322, ചെന്നൈയില്‍ 2373 രൂപ എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ പുതുക്കിയ വില.

LPG Price Slashed | ആശ്വാസം: പാചകവാതക വില കുറച്ചു; വാണിജ്യ സിലിന്‍ഡറിന് 134 രൂപ കുറഞ്ഞു


മേയ് ഒന്നിന് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ 19 കിലോ സിലിന്‍ഡറുകളുടെ വില 102.50 രൂപയായി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ സിലിന്‍ഡറുകളുടെ വില 2253 രൂപയില്‍ നിന്ന് 2355.50 രൂപയായി ഉയര്‍ന്നിരുന്നു. 

Keywords:  News,National,India,New Delhi,Top-Headlines,Business,Finance,LPG, LPG Price: 19 kg commercial cooking gas cylinder to be cheaper by Rs 134 from June 1
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia