ഓണ കിറ്റിലേക്ക് ശര്‍കര വരട്ടിയുമായി കുടുംബശ്രീ

 


തൃശൂർ: (www.kvartha.com 30.07.2021) സംസ്ഥാന സര്‍കാര്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഓണ കിറ്റില്‍ മധുരവുമായി കുടുംബശ്രീ. ജില്ലയിലെ വടക്കാഞ്ചേരി, ചാലക്കുടി, ചാവക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലെ സപ്ലൈകോ ഡിപോകളിലേക്കാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ശര്‍കര വരട്ടി വിതരണം ചെയ്യുന്നത്. 

ഓണ കിറ്റിലേക്ക് ശര്‍കര വരട്ടിയുമായി കുടുംബശ്രീ

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും നല്‍കി വരുന്ന അവശ്യ സാധനങ്ങള്‍ അടങ്ങിയ ഓണകിറ്റുകളിലാണ് കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ശര്‍കര വരട്ടിയുടെ 100 ഗ്രാം വീതമുളള പാകെറ്റുകള്‍ ഉള്‍പെടുത്തുന്നത്.  ജില്ലയിലെ 4 ഡിപോകളില്‍ നിന്നുമായി 1,58,0000 പാകെറ്റുകള്‍ക്കുളള ഓര്‍ഡറുകളാണ് ആദ്യ ഘട്ടത്തില്‍ ലഭിച്ചിരിക്കുന്നത്. 

കോവിഡ് മഹാമാരി മൂലം കഷ്ടത അനുഭവിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് സപ്ലൈകോ വഴി ലഭിച്ച ഈ ഓര്‍ഡര്‍ വലിയൊരു ആശ്വാസമായിരിക്കുകയാണ്. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ റെജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന മുപ്പതോളം സംരംഭക യൂനിറ്റുകളുടെ നേതൃത്വത്തിലാണ് തയ്യാറാക്കി വിതരണം ചെയ്തു വരുന്നത്. സപ്ലൈകോയില്‍ നിന്നും തുടര്‍ന്നും ഇത്തരത്തിലുളള ബള്‍ക് ഓര്‍ഡറുകള്‍ ലഭിച്ചാല്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചു നല്‍കുവാന്‍ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് കുടുംബശ്രീ സംരംഭകര്‍.

Keywords:  Kerala, News, Thrissur, Top-Headlines, Onam Kit, Onam, Business, COVID-19, Kudumbasree's contribution to Onakit.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia