K SWIFT Bus Accident | കെഎസ്ആര്‍ടിസി സ്വിഫ്റ്റ് വീണ്ടും അപകടത്തില്‍പെട്ടു; ലോറിയുമായി കൂട്ടിയിടിച്ച് ചില്ലും, ഡോറിന്റെ ഭാഗത്തും കേടുപാടുകള്‍

 


കോഴിക്കോട്: (www.kvartha.com) കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് അപകടം തുടര്‍ക്കഥ പോലെ തുടരുന്നു. കെ സ്വിഫ്റ്റ് വീണ്ടും അപകടത്തില്‍പെട്ടു. താമരശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കൈതപൊയിലില്‍ വച്ചാണ് അപകടം സംഭവിച്ചത്. ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്. മുന്നില്‍ പോവുകയായിരുന്ന ലോറി സഡന്‍ ബ്രേക് ഇട്ടപ്പോള്‍ പിന്നിലുണ്ടായിരുന്ന സ്വിഫ്റ്റ് ബസ് ലോറിയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗത്തെ ചില്ലും, ഡോറിന്റെ ഭാഗത്തും കേടുപാടുകള്‍ സംഭവിച്ചു. യാത്രക്കാര്‍ക്ക് പരുക്കുകളില്ല. നേരത്തെയും ഇതേ റൂടില്‍ ഓടിയ രണ്ട് ബസുകള്‍ക്ക് സമാനമായ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു.

K SWIFT Bus Accident | കെഎസ്ആര്‍ടിസി സ്വിഫ്റ്റ് വീണ്ടും അപകടത്തില്‍പെട്ടു; ലോറിയുമായി കൂട്ടിയിടിച്ച് ചില്ലും, ഡോറിന്റെ ഭാഗത്തും കേടുപാടുകള്‍


അതേസമയം, വിവാദങ്ങള്‍ക്കിടെയും കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസുകള്‍ക്ക് മികച്ച കലക്ഷനാണ് ലഭിച്ചിരിക്കുന്നത്. സര്‍വീസുകള്‍ ആരംഭിച്ച 11 മുതല്‍ 17 വരെ ലഭിച്ചത് 35,38,291 രൂപ. ചൊവ്വാഴ്ച ലഭിച്ച കലക്ഷന്‍ ക്രോഡീകരിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. 78,415 കിലോമീറ്ററാണ് സ്വിഫ്റ്റ് ബസുകള്‍ ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയത്. ബെംഗ്‌ളൂറിലേക്കുള്ള സര്‍വീസുകളാണ് കലക്ഷനില്‍ ഒന്നാമത്.

2021 ഫെബ്രുവരി 19നാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കംപനി രൂപീകരിക്കാന്‍ തീരുമാനിച്ചത്. നിയമനങ്ങളെല്ലാം കരാര്‍ അടിസ്ഥാനത്തിലാണ്. കെഎസ്ആര്‍ടിസിക്ക് സ്വിഫ്റ്റ് സര്‍വീസ് ലാഭമാണോ എന്ന് കുറച്ചു കാലത്തെ പ്രവര്‍ത്തനം നിരീക്ഷിച്ചശേഷമേ പറയാന്‍ കഴിയൂ എന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. എന്നാല്‍, സ്വിഫ്റ്റ് കംപനിക്ക് സര്‍വീസുകള്‍ ലാഭമാണെന്ന് കെഎസ്ആര്‍ടിസി പറയുന്നു.

Keywords:  News, Kerala, State, Kozhikode, Accident, bus, Trending, Top-Headlines, Business, Finance, KSRTC Swift Bus Met with Accident at Thamarassery
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia