KSRTC Swift | 10 ദിവസം കൊണ്ട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് നേടിയത് 61,71,908 രൂപ; 100 ബസുകള്‍ കൂടി നിരത്തിലിറക്കും
Apr 21, 2022, 20:50 IST
തിരുവനന്തപുരം: (www.kvartha.com) 10 ദിവസം കൊണ്ട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് നേടിയത് 61,71,908 രൂപ. സര്‍വീസ് ആരംഭിച്ച ഏപ്രില്‍ 11 മുതല്‍ 20 വരെ 1,26,818 കിലോമീറ്റര്‍ സര്‍വീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടികറ്റ് ഇനത്തില്‍ ലഭിച്ചത്. എസി സ്ലീപര്‍ ബസില്‍നിന്നും 28,04,403 രൂപയും, എസി സീറ്ററിന് 15,66,415 രൂപയും, നോണ്‍ എസി സര്‍വീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്.
നിലവില്‍ 30 ബസുകളാണ് സര്‍വീസ് നടത്തുന്നത്. എസി സ്ലീപര്‍ സര്‍വീസിലെ എട്ടു ബസുകളും ബെന്‍ഗ്ലൂറുവിലേക്കാണ് സര്‍വീസ് നടത്തുന്നത്. എസി സീറ്റര്‍ ബസുകള്‍ പത്തനംതിട്ട- ബെന്‍ഗ്ലൂറു, കോഴിക്കോട്- ബെന്‍ഗ്ലൂറു എന്നിവടങ്ങിലേക്കും, ആഴ്ചയിലെ അവധി ദിവസങ്ങളില്‍ ചെന്നൈയിലേക്കും, തിരുവനന്തപുരം- കോഴിക്കോട് റൂടിലുമാണ് സര്‍വീസ് നടത്തുന്നത്.
തിരുവനന്തപുരത്തു നിന്നും കോഴിക്കോട്, കണ്ണൂര്‍, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലേക്കാണ് നോണ്‍ എസി സര്‍വീസ് നടത്തുന്നത്. ബസുകളുടെ പെര്‍മിറ്റിനു നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പെര്‍മിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ തന്നെ 100 ബസുകളും സര്‍വീസ് ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് മാനേജ്‌മെന്റ് അറിയിച്ചു.
Keywords: KSRTC Swift bags Rs 61 lakh in just 10 days; 100 more buses to hit road soon, KSRTC, News, Passengers, Thiruvananthapuram, Trending, Business, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.