Mandatory VRS | കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസിന് നീക്കം; 50 വയസ് പിന്നിട്ട 7,200 ജീവനക്കാരുടെ പട്ടിക തയാറാക്കി; എതിര്‍പ്പുമായി തൊഴിലാളി സംഘടനകള്‍

 



തിരുവനന്തപുരം: (www.vartha.com) കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് (വോളന്ററി റിടയര്‍മെന്റ് സ്‌കീം) നടപ്പിലാക്കാന്‍ നീക്കം. ഇതിനായി 50 വയസ് പിന്നിട്ടിരിക്കുന്ന 7,200 ജീവനക്കാരുടെ പട്ടിക മാനേജ്‌മെന്റ് തയാറാക്കിയതായാണ് പുറത്തുവരുന്ന വിവരം. 

ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും. വിആര്‍എസ് നടപ്പാക്കാന്‍ 1080 കോടി രൂപയാണ് വേണ്ടിവരിക. ഈ സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനാണ് തീരുമാനം. 

ആകെ 24,000 ത്തോളം ജീവനക്കാരാണ് കെഎസ്ആര്‍ടിസിയിലുള്ളത്. കുറെ ജീവനക്കാരെ വിആര്‍എസ് നല്‍കി മാറ്റി നിര്‍ത്തിയാല്‍ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. വിആര്‍എസ് നടപ്പാക്കിയാല്‍ ശമ്പള ചെലവില്‍ 50 ശതമാനം കുറയുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍. 

Mandatory VRS | കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസിന് നീക്കം; 50 വയസ് പിന്നിട്ട 7,200 ജീവനക്കാരുടെ പട്ടിക തയാറാക്കി; എതിര്‍പ്പുമായി തൊഴിലാളി സംഘടനകള്‍


അതേസമയം, നിര്‍ബന്ധിത വിആര്‍എസ് നടപ്പിലാക്കാനുള്ള മാനേജ്‌മെന്റ് നീക്കത്തിനെതിരെ തൊഴിലാളി സംഘടനകള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. നിര്‍ബന്ധിത വിആര്‍എസ് അംഗീകരിക്കില്ലെന്ന് ഇടത് അനുകൂല തൊഴിലാളി സംഘടനയായ സിഐടിയുവും വിആര്‍എസ് ഇടത് നയമല്ല എന്ന് എഐടിയുസിവും വ്യക്തമാക്കി.

Keywords:  News,Kerala,State,Top-Headlines,Latest-News,Business,Finance,KSRTC,Retirement, Labours, KSRTC mulls to introduce mandatory VRS for staff with attractive benefits
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia