KSRTC | കെഎസ്ആര്‍ടിസിയില്‍ താല്‍കാലിക ആശ്വാസം; ജീവനക്കാരുടെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു

 



തിരുവനന്തപുരം: (www.kvartha.com) കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. ഫെബ്രുവരിയിലെ ശമ്പളത്തിന്റെ 50 ശതമാനമാണ് വിതരണം ചെയ്തത്. താല്‍കാലിക ആശ്വാസമായാണ് ആദ്യ ഗഡു വിതരണം ചെയ്തത്. അഞ്ചാം തീയതി ശമ്പളം ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നു ജീവനക്കാര്‍. 

രാവിലെയോടെയാണ് ജീവനക്കാരുടെ അകൗണ്ടില്‍ പണം ലഭിച്ചത്. ശനിയാഴ്ച രാത്രിയിലാണ് ശമ്പള വിതരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. രാത്രി വരെ ശമ്പളം നല്‍കുന്ന കാര്യം പ്രതിസന്ധിയിലായിരുന്നു. രാത്രിയോടെ കെ എസ് ആര്‍ ടി സിക്കുള്ള ജനുവരിയിലെ സര്‍കാര്‍ വിഹിതമായ 50 കോടിയില്‍നിന്ന് 30 കോടി അനുവദിച്ചതിനെ തുടര്‍ന്നാണ് ശമ്പളം നല്‍കാനായത്.

KSRTC | കെഎസ്ആര്‍ടിസിയില്‍ താല്‍കാലിക ആശ്വാസം; ജീവനക്കാരുടെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു


ആദ്യ ഗഡുവായി 60-70 ശതമാനം തുക നല്‍കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു മാനേജ്മെന്റ്. എന്നാല്‍ സര്‍കാര്‍ വിഹിതം പൂര്‍ണമായും കിട്ടാത്തതിനെ തുടര്‍ന്നാണ് 50 ശതമാനം നല്‍കാന്‍ തീരുമാനിച്ചത്.

Keywords:  News,Kerala,State,KSRTC,Labours,Government-employees,Salary,Top-Headlines,Latest-News,Trending,Business,Finance, KSRTC distributes first installment salary to the employees
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia