വൈദ്യുതി നിരക്ക് വര്‍ധന; വീടുകളില്‍ യൂനിറ്റിന് 95 പൈസയുടെ അധിക ബാധ്യത; മറ്റുള്ളവയ്ക്ക് ഇങ്ങനെ!
Feb 1, 2022, 16:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 01.02.2022) കെ എസ് ഇ ബി തയാറാക്കിയ വൈദ്യുതി നിരക്ക് വര്‍ധന ശുപാര്‍ശ പ്രകാരം ഫിക്‌സഡ് ചാര്‍ജ് ഉള്‍പെടെ വീടുകളില്‍ യൂനിറ്റിന് 95 പൈസയുടെ അധിക ബാധ്യത. ചെറുകിട വ്യവസായങ്ങള്‍ക്ക് 1.52 രൂപയും വന്‍കിട വ്യവസായങ്ങള്‍ക്ക് 1.10രൂപയും കൃഷിക്ക് 46 പൈസയുടേയും വര്‍ധനയാണു കെ എസ് ഇ ബി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഒരു യൂനിറ്റിന് 99 പൈസ ഇതില്‍ നിന്നെല്ലാം ബോര്‍ഡിന് അധികമായി ലഭിക്കും. വീടുകളിലെ കുറഞ്ഞ നിരക്ക് 1.50 ആണു ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഫിക്‌സഡ് ചാര്‍ജ് സിംഗിള്‍ഫേസില്‍ ഇരട്ടി വര്‍ധിപ്പിക്കണമെന്നാണു ശുപാര്‍ശ. ത്രീഫേസില്‍ ഇരട്ടിയിലേറെ വര്‍ധനയും. വ്യവസായങ്ങള്‍ക്കുള്ള ഫിക്‌സഡ് ചാര്‍ജില്‍ 50 രൂപവരെയാണു വര്‍ധനയ്ക്കു ശുപാര്‍ശ. ഹിയറിങുകള്‍ക്കുശേഷം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമിഷനാണ് നിരക്കു വര്‍ധന സംബന്ധിച്ചു തീരുമാനമെടുക്കുന്നത്. കെഎസ്ഇബി ശുപാര്‍ശ അതേപടി അംഗീകരിക്കുന്ന പതിവില്ല.
1. വീടുകളിലെ നിരക്കു വര്‍ധന ശുപാര്‍ശ
സ്ലാബ്-0-40
നിലവിലെ നിരക്ക്- 1.50രൂപ
പുതുക്കിയ നിരക്ക് ശുപാര്‍ശ-1.50രൂപ
സ്ലാബ്-0-50
നിലവിലെ നിരക്ക്- 3.15
പുതുക്കിയ നിരക്ക് ശുപാര്‍ശ- 3.50
സ്ലാബ്- 51-100
നിലവിലെ നിരക്ക് - 3.70
പുതുക്കിയ നിരക്ക് ശുപാര്‍ശ - 4.10
സ്ലാബ്-101-150
നിലവിലെ നിരക്ക്- 4.80
പുതുക്കിയ നിരക്ക് ശുപാര്‍ശ- 5.50
സ്ലാബ്- 151-200
നിലവിലെ നിരക്ക്- 6.40
പുതുക്കിയ നിരക്ക് ശുപാര്‍ശ- 7.00
സ്ലാബ്- 201- 250
നിലവിലെ നിരക്ക്- 7.60
പുതുക്കിയ നിരക്ക് ശുപാര്‍ശ- 8.00
സ്ലാബ്- 0- 300
നിലവിലെ നിരക്ക്- 6.60
പുതുക്കിയ നിരക്ക് ശുപാര്‍ശ- 7.20
(എല്ലാ യൂനിറ്റിനും)
സ്ലാബ്- 0- 400
നിലവിലെ നിരക്ക്- 6.90
പുതുക്കിയ നിരക്ക് ശുപാര്‍ശ- 7.40
സ്ലാബ്- 0- 500
നിലവിലെ നിരക്ക്- 7.10
പുതുക്കിയ നിരക്ക് ശുപാര്‍ശ- 7.60
സ്ലാബ് 500ന് മുകളില്‍
നിലവിലെ നിരക്ക്- 7.90
പുതുക്കിയ നിരക്ക് ശുപാര്‍ശ- 8.20
2. വന്‍കിട വ്യവസായങ്ങള്‍ക്കുള്ള ശുപാര്‍ശ
ഡിമാന്‍ഡ് ചാര്‍ജ്- 380- 400
പഴയ നിരക്ക്- 320- 400
വൈദ്യുതി നിരക്ക്- 5.50-6.00
പഴയ നിരക്ക്- 5.00- 5.55
3. ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ശുപാര്‍ശ
ഫിക്‌സഡ് ചാര്‍ജ്- 160- 210
പഴയ നിരക്ക് -120- 170
വൈദ്യുതി നിരക്ക്- 6.15- 6.70
പഴയ നിരക്ക്- 5.65- 6.25
4. കൃഷി
ഫിക്‌സഡ് ചാര്‍ജ്- 25
പഴയ നിരക്ക്- 10
വൈദ്യുതി നിരക്ക്- 3.30
പഴയനിരക്ക്- 2.80
Keywords: KSEB proposes to hike tariff by 15-70 paise/unit, Thiruvananthapuram, News, KSEB, Business, Increased, House, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.