വീട്ടില്‍ കൂടുതല്‍ പ്ലഗും സ്വിച്ചുമുണ്ടോ? എങ്കില്‍ സൂക്ഷിക്കുക; ഇടിത്തീയായി കൂടുതല്‍ ബില്ലും വരും; മുന്നറിയിപ്പുമായി കെ എസ് ഇ ബി

 


തിരുവനന്തപുരം: (www.kvartha.com 08.10.2019) വൈദ്യുതി കണക്ഷന്‍ ലഭ്യമായ സമയത്തേക്കാള്‍ വീട്ടിനുള്ളില്‍ കൂടുതല്‍ പ്ലഗും സ്വിച്ചും ഉപഭോക്താക്കള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അമിത പിഴ ഈടാക്കാനൊരുങ്ങുകയാണ് കെഎസ്ഇബി. നവംബര്‍ മുതല്‍ അനധികൃത ലോഡ് കണ്ടെത്തിയാല്‍ പിഴ ചുമത്തുമെന്നാണ് കെ എസ് ഇ ബി അറിയിച്ചിരിക്കുന്നത്.

എല്‍ഇഡി, സിഎഫ്എല്‍ ബള്‍ബുകള്‍, ടിവി, മിക്‌സി, തേപ്പുപെട്ടി, ഫ്രിഡ്ജ്, ഇന്‍ഡക്ഷന്‍ കുക്കര്‍, ഹീറ്റര്‍, വാഷിങ് മെഷീന്‍, മൈക്രോ വേവ് ഓവന്‍, എസി, പമ്പ് സെറ്റ് തുടങ്ങിയവ ഉപഭോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുകയാണെങ്കില്‍ അവയുടെ കണക്കെടുത്ത് കണക്റ്റഡ് ലോഡ് കെഎസ്ഇബി ഓഫീസില്‍ നല്‍കേണ്ടതാണ്.

  വീട്ടില്‍ കൂടുതല്‍ പ്ലഗും സ്വിച്ചുമുണ്ടോ? എങ്കില്‍ സൂക്ഷിക്കുക; ഇടിത്തീയായി കൂടുതല്‍ ബില്ലും വരും; മുന്നറിയിപ്പുമായി കെ എസ് ഇ ബി

വീടുകളിലെ മാത്രമല്ല, കച്ചവട സ്ഥാപനങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും കണക്റ്റഡ് ലോഡ് വര്‍ധിപ്പിക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. ഈ മാസം 31 വരെയാണ് കണക്റ്റഡ് ലോഡ് വര്‍ധിപ്പിക്കുന്നതിനുളള അപേക്ഷകള്‍ കെഎസ്ഇബി ഓഫീസുകളില്‍ സ്വീകരിക്കുക.

അപേക്ഷാ ഫോമുകള്‍ കെഎസ്ഇബി ഓഫീസുകളില്‍ നിന്ന് ലഭിക്കും. അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും നല്‍കേണ്ടതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: KSEB introduced more planning, Thiruvananthapuram, News, Business, KSEB, Application, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia