വരുമാന മാർഗം അധികരിപ്പിക്കാൻ വന്‍ പദ്ധതികളുമയി കൊച്ചി മെട്രോ; കിയോസ്‌കുകളുടെ ലേലത്തിനുള്ള ടെൻഡെർ കെ എം ആര്‍ എല്‍ ഏറ്റെടുത്തു
Oct 4, 2021, 12:52 IST
കൊച്ചി: (www.kvartha.com 04.10.2021) വരുമാനം മാർഗം കൂട്ടാന്‍ വന്‍ പദ്ധതികളുമയി കൊച്ചി മെട്രോ. സ്റ്റേഷനുകളില്‍ കിയോസ്‌കുകള്‍ സ്ഥാപിച്ച് വാണിജ്യ ആവശ്യത്തിന് നല്‍കാനുള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. കിയോസ്‌കുകളുടെ ലേലത്തിനുള്ള ടെൻഡെർ കെഎംആര്‍എല്‍ ഏറ്റെടുത്തു.
അതേസമയം മെട്രോ സ്റ്റേഷനുകളിൽ വൈകാതെ ഷോപിങ് ഹബുകൾ വരും. സ്റ്റേഷന്റെ അകത്തും പുറത്തുമായി നിലവിൽ കടകൾ ഉണ്ടെങ്കിലും ചെറുകിട നിക്ഷേപകരെ കൂടി ലക്ഷ്യമിട്ടാണ് പുതിയ കിയോസ്കുകൾ ഇറക്കുന്നത്. 22 സ്റ്റേഷനുകളിലായി 300 കിയോസ്‌കുകള്‍ ആദ്യഘട്ടത്തില്‍ സ്ഥാപിക്കും. കിട്ടിയ കിയോസ്കുകളുടെ കണക്കും മറ്റു കാര്യങ്ങളെല്ലാം കെ എം ആര്‍ എലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
കോവിഡ് സാഹചര്യത്തിൽ യാത്രകാർ കുറഞ്ഞതിന്റെ പ്രതിസന്ധിയെ തുടർന്നാണ് വരുമാന മാർഗം കൂട്ടാനുള്ള പുതിയ പദ്ധതികൾ. ഇതിന്റെ ഭാഗമായാണ് കിയോസ്‌കുകളും. അതേസമയം യാത്രക്കാരുടെ ശ്രദ്ധയിൽ പെടുത്താൻ വിശേഷ അവധി ദിവസങ്ങളില്‍ ടികെറ്റ് നിരക്കില്‍ ഇളവ് നല്‍കാന്‍
തീരുമാനമായിട്ടുണ്ട്. ഇതിന്റെ ആദ്യപടിയെന്നോണം ഗാന്ധിജയന്തി ദിനത്തില്‍ ടികെറ്റ് നിരക്ക് കുറച്ചതിന് മികച്ച സ്വീകാര്യതയും കിട്ടിയിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
Keywords: News, Kochi, Kochi News, Kochi Metro, Business, Shop, Website, COVID-19, Kochi Metro with big plans to increase revenue; KMRL won the tender for the auction of kiosks.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.