വിവാദ വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷര്‍ ഹൗസ് 52.25 കോടി രൂപയ്ക്ക് വിറ്റു
Aug 15, 2021, 10:08 IST
മുംബൈ: (www.kvartha.com 15.08.2021) മദ്യവ്യാപാരരംഗത്തെ പ്രധാനികളിലൊരാളായിരുന്ന വിവാദ വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ആസ്ഥാന മന്ദിരം മുംബൈയിലെ കിങ്ഫിഷര്‍ ഹൗസ് 52.25 കോടി രൂപയ്ക്ക് വിറ്റു. ഒന്‍പതാമത്തെ ലേലത്തിലാണ് വിറ്റുപോയത്. ഹൈദരാബാദിലെ സാറ്റണ്‍ റിയല്‍ടേഴ്‌സാണ് കെട്ടിടം ലേലത്തില്‍ വാങ്ങിയത്.
സാന്താക്രൂസിലെ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിനു സമീപം 17,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ കെട്ടിടം 2016ല്‍ 150 കോടി രൂപയ്ക്കാണ് ആദ്യം ഡെബിറ്റ് റികവറി ട്രിബ്യൂണല്‍ വില്പനയ്ക്കു ശ്രമം നടത്തിയത്. പിന്നീട് 135 കോടി, 115 കോടി രൂപയ്ക്കും ലേലം ചെയ്‌തെങ്കിലും ഏറ്റെടുക്കാന്‍ ആരുമെത്തിയിരുന്നില്ല.
9,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പു നടത്തിയാണ് വിജയ് മല്യ രാജ്യം വിട്ടത്. മല്യയുടെ പലസ്വത്തുക്കളും പിന്നീട് കണ്ടുകെട്ടിയിരുന്നു. ഇവ വില്‍ക്കാനുള്ള ശ്രമത്തിലാണ് വിവിധ ഏജന്‍സികള്‍.
കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട 9000 കോടിയുടെ വായ്പാ തട്ടിപ്പ് കേസില്‍ ഇ ഡിയും സി ബി ഐയും മല്യയ്ക്ക് പുറകെയാണ്. തന്നെ ഇന്‍ഡ്യയിലേക്ക് തിരിച്ചെത്തിക്കുന്നതിന് എതിരെ 65കാരനായ വിജയ് മല്യ സമര്‍പിച്ച എല്ലാ കേസുകളും പരാജയപ്പെട്ടെന്നാണ് നേരത്തെ ഇ ഡി വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ മാസം വിജയ് മല്യയെ പാപരായി യുകെയിലെ കോടതി പ്രഖ്യാപിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.