പ്രഭുറാം മില്‍സിന്റെ അധീനതയിലുള്ള 5.18 ഏകര്‍ സ്ഥലം റൈസ് ടെക്നോളജി പാര്‍ക് സ്ഥാപിക്കുന്നതിനായി കിന്‍ഫ്രയ്ക്ക് നല്‍കും; അംഗീകാരം നല്‍കി മന്ത്രിസഭ
Mar 30, 2022, 17:51 IST
തിരുവനന്തപുരം: (www.kvartha.com 30.03.2022) 2022 -23 വര്‍ഷത്തിലെ കരട് മദ്യനയത്തിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കെ എസ് റ്റി സിയുടെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ പ്രഭുറാം മില്‍സിന്റെ അധീനതയിലുള്ള 5.18 ഏകര്‍ സ്ഥലം റൈസ് ടെക്നോളജി പാര്‍ക് സ്ഥാപിക്കുന്നതിനായി കിന്‍ഫ്രയ്ക്ക് നല്‍കാനും മന്ത്രിസഭ അംഗീകാരം നല്‍കി.
സ്വകാര്യ വ്യവസായ പാര്‍കുകള്‍ / എസ്റ്റേറ്റുകള്‍ രൂപീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ അടങ്ങിയ പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്‌കീം - 2022 ഭേദഗതികളോടു കൂടി അംഗീകരിച്ചു.
ടെക് ജെന്‍ഷ്യയുടെ പക്കല്‍ നിന്നും വി കണ്‍സോള്‍ എന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോം വാങ്ങുന്നതിനും അംഗീകാരം നല്‍കി.
കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരോട് വില്ലേജില്‍ മുണ്ടേരി ഗവണ്‍മെന്റ് ഹയര്‍ സെന്‍ഡറി സ്‌കൂള്‍ വികസനത്തിന്റെ ഭാഗമായി സ്‌കൂളിനോട് ചേര്‍ന്നുള്ള 58.87 സെന്റ് റവന്യൂ ഭൂമി സ്‌കൂള്‍ ലൈബ്രറി കോംപ്ലക്സിന്റെ പ്രവര്‍ത്തനത്തിനും സ്‌കൂള്‍ ഓഡിറ്റോറിയത്തിനു, വാഹന പാര്‍കിംഗിനുമായി ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ട് രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിന് ഉപയോഗാനുമതി നല്‍കി.
സംസ്ഥാന സാക്ഷരതാ മിഷനു കീഴില്‍ ജോലി ചെയ്യുന്ന സാക്ഷരതാ പ്രേരക്മാരെ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് പുനര്‍വിന്യസിക്കുന്നതിന് അംഗീകാരം നല്‍കി.
കേരള വനംവകുപ്പില്‍ വാഹനം വാങ്ങുന്നതിന് ധനകാര്യ വകുപ്പ് അംഗീകരിച്ച 10 വാഹനങ്ങളും സി എ എം പി എ(CAMPA) ഫന്‍ഡില്‍ നിന്നും 10 വാഹനങ്ങളടക്കം 20 വാഹനങ്ങള്‍ നല്‍കാനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
പദ്ധതി നിര്‍വഹണ വിലയിരുത്തല്‍ നിരീക്ഷണ വകുപ്പ് ജില്ലാ വികസന കമിഷണര്‍മാരുടെ ഓഫിസില്‍ മൂന്ന് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ഒമ്പത് എക്സിക്യൂടിവ് അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
Keywords: KINFRA will be given 5.18 acres of land owned by Prabhuram Mills to set up a Rice Technology Park; Cabinet, Thiruvananthapuram, News, Politics, Cabinet, Technology, Business, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.