Lottery Result | കേരളം കാത്തിരുന്ന വിഷു ബംപര്‍ ലോടറി നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു; ആരായിരിക്കും 12 കോടി ലഭിച്ച ആ ഭാഗ്യവാന്‍

 
Kerala Vishu Bumper Lottery Result Announced, Thiruvananthapuram, News, Kerala Vishu Bumper, Lottery, Result, Announced, Business, Kerala News


നറുക്കെടുപ്പില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പങ്കെടുത്തില്ല


ഈ നറുക്കെടുപ്പിനുശേഷം 10 കോടിയുടെ മണ്‍സൂണ്‍ ബംപര്‍ വിപണിയിലെത്തും


42 ലക്ഷം ടികറ്റുകളാണ് ഇത്തവണയും അച്ചടിച്ചത്

തിരുവനന്തപുരം: (KVARTHA) കേരളം കാത്തിരുന്ന വിഷു ബംപര്‍ ലോടറി നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. VC 490987 എന്ന നമ്പരിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം ഒരു കോടി: VA 205272, VB 429992, VC 523085, VD 154182, VE 565485, VG 654490 എന്നീ നമ്പരുകള്‍ക്കാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നറുക്കെടുപ്പില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പങ്കെടുത്തില്ല. 

 

ഈ നറുക്കെടുപ്പിനുശേഷം 10 കോടിയുടെ മണ്‍സൂണ്‍ ബംപര്‍ വിപണിയിലെത്തും. കഴിഞ്ഞ വര്‍ഷത്തെപ്പോലെ വിഷു ബംപറിന്റെ 42 ലക്ഷം ടികറ്റുകളാണ് ഇത്തവണയും അച്ചടിച്ചത്. കഴിഞ്ഞ വര്‍ഷം മുഴുവന്‍ ടികറ്റുകളും വിറ്റുപോയി. മഴ കാരണം ഇത്തവണ 15,000 ടികറ്റ് ബാക്കിയാണ്. 300 രൂപയായിരുന്നു ടികറ്റുവില. 

 

രണ്ടാം സമ്മാനം ഒരു കോടി വീതം ആറുപേര്‍ക്കും മൂന്നാം സമ്മാനം അഞ്ചുലക്ഷം വീതം ആറുപേര്‍ക്കും ലഭിക്കും. നാലാം സമ്മാനം ആറുപേര്‍ക്ക് അഞ്ചു ലക്ഷം വീതം. അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. വിഎ, വിബി, വിസി, വിഡി, വിഇ, വിജി എന്നിങ്ങനെ ആറു സീരീസുകളിലാണ് ടികറ്റ് വിറ്റത്. ബുധനാഴ്ച പുറത്തിറക്കുന്ന മണ്‍സൂണ്‍ ബംപര്‍ ടികറ്റിന് 250 രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം അഞ്ചുപേര്‍ക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം അഞ്ചുപേര്‍ക്കും നല്‍കും. ജൂലൈ 31നാണ് നറുക്കെടുപ്പ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia