സംസ്ഥാനത്തെ വനിതാസംരംഭകര്‍ക്ക് കേരള സ്റ്റാര്‍ടപ് മിഷന്റെ സ്‌കെയില്‍ അപ് പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു
Feb 28, 2021, 15:35 IST
തിരുവനന്തപുരം: (www.kvartha.com 28.02.2021) സംസ്ഥാനത്തെ വനിതാസംരംഭകര്‍ക്കുള്ള ബിസിനസ് ആക്‌സിലറേഷന്‍ പ്രോഗ്രാമിലേക്ക് കേരള സ്റ്റാര്‍ടപ് മിഷന്‍ (കെഎസ്‌യുഎം) അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ വനിതാസംരംഭകര്‍/ ബിരുദ കോഴ്‌സ് ചെയ്യുന്നവര്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ രണ്ടുവര്‍ഷത്തിലധികം പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.
പ്രയാണ ലാബ്‌സിന്റേയും കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റേയും സഹകരണത്തോടെയാണ് ആറുമാസത്തെ വെര്‍ച്വല്‍ പ്രോഗ്രാം 'ഉഡാന്‍' സംഘടിപ്പിക്കുന്നത്. കൃത്യമായ ബിസിനസ് പരിശീലനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കി വനിതാ സംരംഭകരുടെ ബിസിനസ് പരിധി ഉയര്‍ത്തുന്നതിനാണ് ഉഡാന്‍ ലക്ഷ്യമിടുന്നത്.
രജിസ്‌ട്രേഷന് www.prayaana.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 9742424981 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക. മാര്‍ച് എട്ടിനകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.