K-Space | കേരള സ്പെയ്‌സ് പാര്‍കിനെ കെ- സ്പെയ്‌സ് എന്ന പേരില്‍ സൊസൈറ്റിയാക്കും; കരട് രേഖ അംഗീകരിച്ചു

 



തിരുവനന്തപുരം: (www.kvartha.com) കേരള സ്പെയ്സ് പാര്‍ക്കിനെ കെ-സ്പെയ്സ് എന്ന പേരില്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവിതാംകൂര്‍ - കൊച്ചിന്‍ ലിറ്റററി, സയന്റിഫിക്, ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് 1955 പ്രകാരമാണ് രജിസ്റ്റര്‍ ചെയ്യുക. 

നിര്‍ദ്ദിഷ്ട സൊസൈറ്റിയുടെ ധാരണാപത്രവും ചട്ടങ്ങളും നിയന്ത്രണവും സംബന്ധിച്ച കരട് രേഖ അംഗീകരിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ നിര്‍ദ്ദിഷ്ട ശമ്പള സ്‌കെയിലില്‍ 10 തസ്തികകള്‍ സൃഷ്ടിക്കും. 

K-Space | കേരള സ്പെയ്‌സ് പാര്‍കിനെ കെ- സ്പെയ്‌സ് എന്ന പേരില്‍ സൊസൈറ്റിയാക്കും; കരട് രേഖ അംഗീകരിച്ചു


ഐ ടി പാര്‍ക്കുകള്‍/ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ / കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവിടങ്ങളില്‍ അധികമുള്ളതോ ദീര്‍ഘകാലത്തേക്ക് ആവശ്യമില്ലാത്തതുമായ യോഗ്യതയുള്ള ജീവനക്കാരെ കണ്ടെത്തി, സ്പെയ്സ് പാര്‍ക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് പരിഗണിക്കും. 

ടെക്നോപാര്‍ക്കിന്റെ ഭൂമിയില്‍ നിന്ന് 18.56 ഏക്കര്‍ ഭൂമി നിര്‍ദ്ദിഷ്ട സ്പെയ്സ് പാര്‍ക്ക് സൊസൈറ്റിക്ക് കൈമാറും. ഫണ്ടിന്റെ അടിയന്തരാവശ്യം നിറവേറ്റുന്നതിന് കേരള സ്പെയ്സ് പാര്‍ക്ക് സൊസൈറ്റിക്ക് രണ്ടു കോടി രൂപ സീഡ് കാപ്പിറ്റലായി അനുവദിക്കും.

Keywords:  News,Kerala,State,Thiruvananthapuram,Top-Headlines,Business,Finance, Kerala Spacepark will be incorporated as K-Space
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia