Sales | പതിവ് തെറ്റിക്കാതെ 'കുടിച്ച് പൂസായി' ഇത്തവണയും മലയാളികള്‍: ഉത്രാട ദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പന; ഒന്നാം സ്ഥാനം കൊല്ലം ജില്ലയ്ക്ക്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ബിവറേജസ് ഔട്ട് ലെറ്റ് തല കണക്കില്‍ ഒന്നാം സ്ഥാനം കൊല്ലം ജില്ലയ്ക്ക്
● രണ്ടാം സ്ഥാനം കൊല്ലത്തെ തന്നെ കരുനാഗപ്പള്ളി ഔട്ട് ലെറ്റിന്
തിരുവനന്തപുരം: (KVARTHA) പതിവ് തെറ്റിക്കാതെ 'കുടിച്ച് പൂസായി' ഇത്തവണയും മലയാളികള്‍. ഓണക്കാലത്തെ മദ്യവില്‍പ്പനയുടെ കണക്കുകള്‍ പുറത്ത് വിട്ടു. ഉത്രാട ദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പനയാണ് കേരളത്തില്‍ നടന്നിരിക്കുന്നത്. ഉത്രാട ദിനത്തില്‍ മാത്രം 124 കോടിയുടെ മദ്യം വിറ്റുപോയി. കഴിഞ്ഞ തവണ ഇത് 116 കോടിയായിരുന്നു. ബിവറേജസ് ഔട്ട് ലെറ്റ് തല കണക്കില്‍ ഒന്നാം സ്ഥാനം കൊല്ലം ജില്ലയ്ക്കാണ്.

കൊല്ലം ആശ്രാമം ഔട്ട് ലെറ്റാണ് ഒന്നാമത്. ഇവിടെ 1.15 കോടിയുടെ മദ്യമാണ് വിറ്റുപോയത്. രണ്ടാം സ്ഥാനം കൊല്ലത്തെ തന്നെ കരുനാഗപ്പള്ളി ഔട്ട് ലെറ്റിനാണ്. 1,15,02,520 രൂപയുടെ മദ്യമാണ് വിറ്റത്. 1.04 കോടി രൂപയുടെ മദ്യം വിറ്റ ചാലക്കുടി ഔട്ട് ലെറ്റാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനം ഇരിങ്ങാലക്കുട ഔട്ട് ലെറ്റും സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഇരിങ്ങാലക്കുട ഔട്ട് ലെറ്റിലായിരുന്നു ഏറ്റവും അധികം മദ്യവില്‍പന നടന്നത്.
തിരുവോണത്തിന് ബെവ് കോ ഔട്ട് ലെറ്റുകള്‍ അവധിയാണ്. അതുകൊണ്ടുതന്നെ ഉത്രാട ദിനത്തില്‍ ബെവ് കോയിലേയ്ക്ക് ആളുകള്‍ ഒഴുകിയെത്തി. കഴിഞ്ഞ തവണത്തേക്കാള്‍ നാലുകോടി രൂപയുടെ അധിക വരുമാനമാണ് ഇക്കുറി ഉണ്ടായത്. അതേസമയം, ഓണം സീസണിലെ വില്‍പനയില്‍ 14 കോടി രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്.
#Kerala #Onam #LiquorSales #AlcoholConsumption #India #Kollam #Festival