Tourism Boost | ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ മദ്യം വേണം; കത്തെഴുതി ലക്ഷദ്വീപ് പ്രൊമോഷന്‍ കൗണ്‍സില്‍; ഉടനടി കപ്പല്‍ മാര്‍ഗം എത്തിക്കാമെന്ന ഉറപ്പ് നല്‍കി കേരളം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (KVARTHA) ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ മദ്യം വേണം. അതിനായി സംസ്ഥാന സര്‍ക്കാരിനു കത്തെഴുതി ലക്ഷദ്വീപ് പ്രൊമോഷന്‍ കൗണ്‍സില്‍. പ്രൊമോഷന്‍ കൗണ്‍സിലിന്റെ അപേക്ഷപ്രകാരം അങ്ങോട്ടേക്ക് മദ്യം കയറ്റി അയയ്ക്കാനുള്ള തീരുമാനത്തിലാണ് ബവ്‌കോ. കൊച്ചിയിലെ വെയര്‍ഹൗസുകളില്‍ നിന്നുള്ള മദ്യമാണ് കപ്പല്‍ മാര്‍ഗം ദ്വീപിലെത്തിക്കുക.
കേരളത്തിലേതിനു പുറമേ ബവ്‌കോയ്ക്ക് അധികവരുമാനമായി ഈ കയറ്റുമതി മാറുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഒറ്റത്തവണത്തേക്കുള്ള കയറ്റുമതിക്കാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. ടൂറിസം പ്രോത്സാഹിപ്പിക്കാനായി ലക്ഷദ്വീപ് വലിയതോതില്‍ മദ്യം ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാരിന് കത്തെഴുതിയത്.
പിന്നാലെ കത്തിനെ കുറിച്ച് പഠിച്ച എക്‌സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മദ്യം കയറ്റി അയക്കാമെന്ന തീരുമാനത്തില്‍ സംസ്ഥാനം എത്തിയത്. നിലവിലെ അബ്കാരി നിയമപ്രകാരം മദ്യം കയറ്റി അയ്ക്കാന്‍ കഴിയില്ല. തുടര്‍ന്ന് നികുതി വകുപ്പ് പ്രത്യേകം ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
#Kerala #Lakshadweep #tourism #liquor #controversy #india
