ഇ- കൊമേഴ്സ് വിപണി വിപുലമാക്കാന്‍ ഇ-ബേ പദ്ധതിയുമായി കേരളം

 


തിരുവനന്തപുരം: (www.kvartha.com 27.08.2021) സംസ്ഥാനത്തെ പ്രാദേശിക വിപണിയില്‍ ഉള്ള ഉല്‍പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണി കൂടുതല്‍ വിപുലമാക്കുന്നതോടൊപ്പം അവ അന്തര്‍ദേശീയ വിപണിയില്‍ എത്തിക്കുന്നതിനുള്ള സമഗ്രമായ പദ്ധതിക്ക് മുന്‍നിര ഓണ്‍ലൈന്‍ കയറ്റുമതി വിപണന പ്ലാറ്റ്ഫോമായ ഇ-ബേക്ക് രൂപം നല്‍കി.

ഇ- കൊമേഴ്സ് വിപണി വിപുലമാക്കാന്‍ ഇ-ബേ പദ്ധതിയുമായി കേരളം

ഖാദിയും കൈത്തറിയും കയറും കരകൗശല വസ്തുക്കളും ഉള്‍പെടെ ഇനി എന്തും യുഎസ്, യുകെ, ഡിഇ, ഫ്രൈറ്റ്സ് വിപണികളില്‍ എത്തിക്കാന്‍ ഇ-ബേ സഹായിക്കും. ആഗോള സാന്നിധ്യം വാങ്ങുന്നതിനുള്ള ട്രെന്‍ഡ് തിരിച്ചറിയല്‍, ഉപഭോക്താവിന്റെ വാങ്ങല്‍ ശൈലിയും അവരുടെ ഇഷ്ടാനിഷ്ടങ്ങളും കണ്ടെത്തുക ഇ-ബേയുടെ പ്രോത്സാഹന പരിപാടികളില്‍ ഉള്‍പെടും.

ടെറാപീക് പോലുള്ള ഇ-ബേ ടൂളുകളിലൂടെ ആഗോള വിപണന കേന്ദ്രങ്ങളില്‍, കേരളത്തിലെ പ്രാദേശിക വില്പനക്കാരെ അവതരിപ്പിക്കും. കൂടുതല്‍ ഉല്പന്ന സ്രോതസുകള്‍ കണ്ടെത്താനും വില്പന വിപുലമാക്കാനും ഇ-ബേ സഹായകമാണ്.

കഴിഞ്ഞ എട്ടു വര്‍ഷത്തിലേറെയായി ഇ-ബേയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന, പള്ളികളിലേയ്ക്കുള്ള സാധനങ്ങള്‍ എത്തിക്കുന്ന ആര്‍ബി സേതുനാഥ്, തന്റെ മൊത്തം ചരക്കു മൂല്യം 2020-ല്‍ മാത്രം 40 ശതമാനത്തില്‍ കൂടുതല്‍ വളര്‍ന്നതായി വ്യക്തമാക്കുന്നു. ഇ-ബേയുടെ മികച്ച ഉപയോക്തൃ ഇന്റര്‍ഫേസ് വഴി ഉല്പന്നങ്ങള്‍ വില്‍ക്കുന്നത് വളരെ ലളിതമാണെന്ന് സേതുനാഥ് പറഞ്ഞു. ഗ്ലോബല്‍ ഷിപിംഗ് ചെലവുകള്‍ ഇ-ബേ ആണ് വഹിക്കുന്നത്.

കേരളത്തിന്റെ എംഎസ്എംഇ അടിത്തറ ശക്തമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇ-ബേ കണ്‍ട്രി മാനേജര്‍ വിദ് വയ് നൈനി പറഞ്ഞു. ഇ-ബേയിലൂടെ കഴിഞ്ഞ വര്‍ഷത്തെ ജിഎംവി 100 ശമതാനത്തിലേറെയാക്കാന്‍ കഴിഞ്ഞതായി ഇ-ബേയിലെ മറ്റൊരു ബിസിനസ് പങ്കാളി ആന്റണി ആല്‍ബി പറഞ്ഞു.

കോവിഡ്-19 പകര്‍ച്ച വ്യാധിയും തുടര്‍ന്നുണ്ടായ ലോക്ഡൗണും, റീട്ടെയില്‍ ബിസിനസ് രംഗത്ത് മാന്ദ്യം ഉണ്ടാക്കിയെങ്കിലും ഇ-ബേയിലെ ഓണ്‍ലൈന്‍ ബിസിനസ് ശക്തമായിരുന്നുവെന്നും ആല്‍ബി പറയുന്നു.

Keywords:  Kerala launches eBay project to expand e-commerce market, Thiruvananthapuram, News, Business, Technology, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia