ഒരാഴ്ചയായി തുടരുന്ന ആശ്വാസം; സ്വര്‍ണവില പവന് വീണ്ടും 120 രൂപ കുറഞ്ഞു

 
Representing Kerala Gold Price June 30
Representing Kerala Gold Price June 30

Representational Image Generated by Meta AI

● ജൂൺ 30-ന് 22 കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞു.
● 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു.
● വെള്ളിക്ക് ഇരു വിഭാഗങ്ങൾക്കും വ്യത്യസ്ത നിരക്കുകൾ.

 

 

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ആശ്വാസം. കഴിഞ്ഞ ഒരാഴ്ചയായി (ജൂണ്‍ 23 മുതല്‍ ജൂണ്‍ 30 വരെ) 22 കാരറ്റ് സ്വര്‍ണത്തിന് പവന് 2560 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ 30 ന് തിങ്കളാഴ്ച ഗ്രാമിന് 15 രൂപ കുറഞ്ഞ് 8915 രൂപയിലും പവന് 120 രൂപ കുറഞ്ഞ് 71320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

ശനിയാഴ്ച (ജൂണ്‍ 28) ഗ്രാമിന് 55 രൂപ കുറഞ്ഞ് 8930 രൂപയിലും പവന് 440 രൂപ കുറഞ്ഞ് 71440 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (ജൂണ്‍ 29) കച്ചവടം നടന്നത്. വെള്ളിയാഴ്ച (ജൂണ്‍ 27) ഗ്രാമിന് 85 രൂപ കുറഞ്ഞ് 8985 രൂപയിലും പവന് 680 രൂപ കുറഞ്ഞ് 71880 രൂപയുമായിരുന്നു.
 

വ്യാഴാഴ്ച (ജൂണ്‍ 26) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9070 രൂപയും പവന് 72560 രൂപയും ബുധനാഴ്ച (ജൂണ്‍ 25) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 9070 രൂപയും പവന് 200 രൂപ കുറഞ്ഞ് 72560 രൂപയുമായിരുന്നു. ചൊവ്വാഴ്ച (ജൂണ്‍ 24) രണ്ട് തവണയായി പവന് 1080 രൂപയാണ് കുറഞ്ഞത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 9155 രൂപയിലും പവന് 600 രൂപ കുറഞ്ഞ് 73240 രൂപയിലും ഉച്ചക്ക് ശേഷം ഗ്രാമിന് 60 രൂപ കുറഞ്ഞ് 9095 രൂപയിലും പവന് 480 രൂപ കുറഞ്ഞ് 72760 രൂപയിലുമാണ് വ്യാപാരം നടന്നത്.തിങ്കളാഴ്ച (ജൂണ്‍ 23) ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 9230 രൂപയും പവന് 40 രൂപ കുറഞ്ഞ് 73840 രൂപയുമായിരുന്നു. 

Bride Representing Kerala Gold Price June 30


 

18 കാരറ്റിനും കുറഞ്ഞു

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ 30 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 7315 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 58520 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിനും തിങ്കളാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് വില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 7350 രൂപയും പവന് 80 രൂപ കുറഞ്ഞ് 58800 രൂപയുമാണ്.
 

വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍

തിങ്കളാഴ്ച ഇരു വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 115 രൂപയിലും മറു വിഭാഗത്തിന് 118 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
 

ഇത് വിപണിയിലെ നിലവിലുള്ള വിലയെക്കുറിച്ചുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള വാർത്തയാണ്. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് സാമ്പത്തിക വിദഗ്ദ്ധരുമായി ബന്ധപ്പെടുക.
 

സ്വർണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Gold price in Kerala falls by ₹2560 per sovereign in a week.

#GoldPriceKerala #GoldRateToday #KeralaGold #Investment #GoldMarket #FinancialNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia