സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 200 രൂപയുടെ ഇടിവ്


● ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 9445 രൂപയായി.
● 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കുറഞ്ഞു.
● വെള്ളി വിലയില്‍ മാറ്റമില്ല.
● വിവിധ അസോസിയേഷൻ വിഭാഗങ്ങൾക്കും വില കുറഞ്ഞു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഇന്ന് (ഓഗസ്റ്റ് 09) സ്വര്‍ണവില കുറഞ്ഞു. ഓഗസ്റ്റ് 9 ശനിയാഴ്ച ഇരുവിഭാഗത്തിനും 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 9445 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75,560 രൂപയാണ്.

ഇന്നലെ (ഓഗസ്റ്റ് 8, 2025) കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. അന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9470 രൂപയും പവന് 75,760 രൂപയുമായിരുന്നു വില.
വ്യാഴാഴ്ച (07.08.2025) ഇരുവിഭാഗത്തിനും 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് യഥാക്രമം 9400 രൂപയും 75200 രൂപയും ബുധനാഴ്ച (06.08.2025) ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ച് യഥാക്രമം 9380 രൂപയും 75040 രൂപയുമാണ് കൂടിയത്. ചൊവ്വാഴ്ച (05.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 9370 രൂപയിലും പവന് 640 രൂപ കൂടി 74960 രൂപയിലുമായാണ് കച്ചവടം പുരോഗമിച്ചത്.
18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ഓഗസ്റ്റ് 9 ശനിയാഴ്ച ഗ്രാമിന് 20 രൂപ കുറഞ്ഞ് 7755 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 62040 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ഓഗസ്റ്റ് 9 ശനിയാഴ്ച ഗ്രാമിന് 15 രൂപ കുറഞ്ഞ് 7805 രൂപയിലും പവന് 120 രൂപ കുറഞ്ഞ് 62440 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ശനിയാഴ്ച 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6035 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 3890 രൂപയുമാണ് ഇന്നത്തെ (ഓഗസ്റ്റ് 9) വില.
മാറ്റമില്ലാതെ വെള്ളി നിരക്ക്
വെള്ളി വിലയില്‍ മാറ്റമില്ല. 995 വെള്ളിക്ക് ഒരു ഗ്രാമിന് 125 രൂപയാണ് വില.
സ്വര്‍ണവില കുറഞ്ഞ ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കൂ, നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ.
Article Summary: Kerala gold price drops by ₹200 per sovereign.
#GoldPrice #Kerala #GoldRate #Money #BusinessNews #Gold