ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ബുധനാഴ്ച സ്വർണവില വർധിച്ചിരുന്നു.
● 14 കാരറ്റ്, 9 കാരറ്റ് സ്വർണവിലയും കുറഞ്ഞു.
● വെള്ളി വിലയിൽ മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഇന്ന് (ജൂലൈ 26, ശനിയാഴ്ച) സ്വർണവില കുറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (AKGSMA) പുറത്തുവിട്ട പുതിയ നിരക്ക് പ്രകാരം, 22 കാരറ്റ് 916 സ്വർണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 9160 രൂപയായി. ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 73,280 രൂപയാണ് ഇന്നത്തെ വില.
ജൂലൈ 25 ന് വെള്ളിയാഴ്ചയും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞ് യഥാക്രമം 9210 രൂപയും 73680 രൂപയുമായിരുന്നു.
വ്യാഴാഴ്ച (25.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് ഗ്രാമിന് 125 രൂപയും പവന് 1000 രൂപയും കുറഞ്ഞ് യഥാക്രമം 9255 രൂപയും 74040 രൂപയുമായിരുന്നു. ബുധനാഴ്ച (23.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വര്‍ദ്ധിച്ച് യഥാക്രമം 9380 രൂപയും 75040 രൂപയുമായിരുന്നു.
മറ്റ് സ്വർണ്ണ നിരക്കുകൾ
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ 26 ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 7515 രൂപയിലും പവന് 320 രൂപ കുറഞ്ഞ് 60120 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ശനിയാഴ്ച ഗ്രാമിന് 40 രൂപ കുറഞ്ഞ് 7550 രൂപയും പവന് 320 രൂപ കുറഞ്ഞ് 60400 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില കുറഞ്ഞു
എല്ലാ കാരറ്റുകളുടെയും സ്വര്‍ണ്ണവിലയും ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 5855 രൂപയും പവന് 240 രൂപ കുറഞ്ഞ് 46840 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 3775 രൂപയും പവന് 160 രൂപ കുറഞ്ഞ് 30200 രൂപയുമാണ്.
വെള്ളി വിലയിൽ മാറ്റമില്ല
വെള്ളി നിരക്കിൽ ഇന്ന് (ജൂലൈ 26, ശനിയാഴ്ച) മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഒരു ഗ്രാം സിൽവർ ബുള്ളിയൻ 995 രൂപയ്ക്കും 123 രൂപയ്ക്കുമാണ് വ്യാപാരം നടക്കുന്നത്.
AKGSMA: നിയമനുസൃത വ്യാപാരവും അനാരോഗ്യകരമായ മത്സരങ്ങൾ ഒഴിവാക്കലും
AKGSMA മുന്നോട്ട് വെക്കുന്ന പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് നിയമനുസൃതമായ വ്യാപാരത്തിലൂടെയുള്ള പുരോഗതി. അനാരോഗ്യകരമായ മത്സരങ്ങൾ ഒഴിവാക്കി കച്ചവടക്കാർക്കിടയിൽ ഐക്യം നിലനിർത്താനും അതുവഴി വിപണിയിൽ സുതാര്യത ഉറപ്പുവരുത്താനും അസോസിയേഷൻ ശ്രമിക്കുന്നു.
സ്വർണവില കുറഞ്ഞ ഈ സമയത്ത് സ്വർണം വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Gold price in Kerala drops by ₹50 per sovereign today.
#GoldPrice #KeralaGold #GoldRateToday #Investment #GoldMarket #Jewellery
