സ്വര്‍ണം, വെള്ളി, കാര്‍, മോടോര്‍ സൈകിള്‍, മൊബൈല്‍ ഫോണ്‍, കംപ്യൂടെര്‍, ലാപ് ടോപ്; പ്രളയ സെസ് നിര്‍ത്തലാക്കുന്നതോടെ വില കുറയുന്ന സാധനങ്ങള്‍ അറിയാം!

 


തിരുവനന്തപുരം: (www.kvartha.com 31.07.2021) കേരളത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഈടാക്കിയിരുന്ന പ്രളയ സെസ് ശനിയാഴ്ച നിര്‍ത്തലാക്കുന്നതോടെ ചില സാധനങ്ങളുടെ വില സംസ്ഥാനത്ത് കുറയും. 2018ലെ മഹാപ്രളയത്തെ തുടര്‍ന്നുണ്ടായ നഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് അധിക വിഭവസമാഹരണത്തിനായി സംസ്ഥാന സര്‍കാര്‍ പ്രളയ സെസ് ഏര്‍പെടുത്തിയത്.

സ്വര്‍ണം, വെള്ളി, കാര്‍, മോടോര്‍ സൈകിള്‍, മൊബൈല്‍ ഫോണ്‍, കംപ്യൂടെര്‍, ലാപ് ടോപ്; പ്രളയ സെസ് നിര്‍ത്തലാക്കുന്നതോടെ വില കുറയുന്ന സാധനങ്ങള്‍ അറിയാം!

ഇതോടെ മൂന്ന് ജിഎസ്ടി സ്ലാബിലുള്ള സാധനങ്ങള്‍ക്ക് വില വര്‍ധിച്ചിരുന്നു. കാല്‍ശതമാനം മുതല്‍ ഒരു ശതമാനം വരെയായിരുന്നു വര്‍ധനവ്. ആയിരത്തോളം സാധനങ്ങള്‍ക്കാണ് പ്രളയ സെസിലൂടെ വില വര്‍ധനവ് ഉണ്ടായത്. ചെറിയ വിലയുള്ള സാധനങ്ങള്‍ക്ക് വലിയ വില കയറിയില്ലെങ്കിലും പല അത്യാവശ്യ സാധനങ്ങളുടെയും വില വര്‍ധിച്ചിരുന്നു. കോവിഡും ലോക്ഡൗണും മൂലം വരുമാനവും, തൊഴിലും നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായ സമൂഹത്തിന് പ്രളയ സെസ് അവസാനിക്കുന്നതിലൂടെ ചെറിയൊരു ആശ്വാസം ഉണ്ടാകും.

ജിഎസ്ടി സ്ലാബ് പ്രകാരം 12 ശതമാനം 18 ശതമാനം 28 ശതമാനം നിരക്ക് ഈടാക്കുന്നവയ്ക്കാണ് പ്രളയ സെസ് ഏര്‍പെടുത്തിയത്. അഞ്ച് ശതമാനം വരെ ജിഎസ്ടി വരുന്ന ഉല്‍പന്നങ്ങളെ പ്രളയ സെസില്‍ നിന്നും ഒഴിവാക്കിയിരുന്നു. അതിനാല്‍ അരി, പഞ്ചസാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇത് ബാധകമായിരുന്നില്ല.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വിറ്റഴിക്കുന്ന ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ്. ചിങ്ങമാസത്തിലെ ഓണക്കാലവും കേരളത്തില്‍ കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്ന സമയങ്ങളിലൊന്നുമായതിനാല്‍ സ്വര്‍ണ വിപണി ഈ കാലയളവില്‍ സജീവമാകുന്നു. അതുകൊണ്ടുതന്നെ പ്രളയ സെസ് കുറച്ചത് വഴി സ്വര്‍ണത്തിന് വിലയില്‍ നേരിയ കുറവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.

കാല്‍ശതമാനമാണ് സ്വര്‍ണത്തിനും വെള്ളിക്കും സര്‍കാര്‍ ഏര്‍പെടുത്തിയ പ്രളയ സെസ്. വില വര്‍ധിച്ച് നില്‍ക്കുന്ന ഇവയ്ക്ക് ഈ സമയത്ത് പ്രളയസെസ് ഒഴിവാക്കുന്നതിലൂടെ കാല്‍ശതമാനം വിലക്കുറവ് വഴി വാങ്ങുന്നവര്‍ക്ക് നല്ലൊരു തുകയുടെ വിലക്കുറവ് ലഭ്യമാകും.

സ്വര്‍ണത്തിന് പുറമെ കാര്‍, മോടോര്‍ സൈകിള്‍, മൊബൈല്‍ ഫോണ്‍, കംപ്യൂടെര്‍, ലാപ് ടോപ്, മോണിറ്റര്‍, ടയര്‍, വാച്ച്, ക്ലോക്, ഫാന്‍, വാഷിങ് മെഷിന്‍, മൈക്രോവേവ് അവന്‍, ഐസ് ക്രീം, ബിസ്‌കറ്റ്, കണ്ണട, ചെരിപ്പ്, മാര്‍ബിള്‍, പൈപ്, എല്‍ ഇ ടി ബള്‍ബ്, സിമന്റ്, മാര്‍ബിള്‍, ടൈല്‍, സ്റ്റീല്‍ പാത്രങ്ങള്‍, ആയിരം രൂപയ്ക്ക് മേല്‍ വിലയുള്ള തുണികള്‍, പെര്‍ഫ്യൂം, ഹോടെല്‍ മുറിവാടക, ഫോണ്‍ ബില്‍, റീചാര്‍ജ്, ഇന്‍ഷ്വറന്‍സ്, മിക്‌സി, വാച്ച്, വാടെര്‍ ഹീറ്റര്‍, എയര്‍ കണ്ടീഷന്‍, ശുചിമുറി ഉപകരണങ്ങള്‍, സിഗരറ്റ്, പാന്‍ മസാല ഉല്‍പന്നങ്ങള്‍ എന്നിവയ്‌കൊക്കെ ഒരു ശതമാനം വരെ വില കുറയും.

Keywords:   Kerala Flood Cess to End on 31st July 2021, Thiruvananthapuram, News, Business, Flood, Increased, GST, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia